ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന ചില ബിസിനസുകള്‍ വലിയ ലാഭം കൊണ്ടു വരും. അത്തരത്തില്‍ സൂക്ഷ്മ ചെറുകിട സംരംഭക മേഖലയില്‍ ലാഭകരമായി ചെയ്യാവുന്നതാണ് ബേക്കറി പ്രൊഡക്ട് മാനുഫാക്ചറിംഗ്. ഇതിന്റെ പ്രധാനകാരണം ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരമായി മാര്‍ക്കറ്റ് ഉണ്ടെന്നതാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ പ്രോഫിറ്റ് മാര്‍ജിനും കിട്ടും. ഓവനും മൈദാ മിക്സിംഗ് മെഷീനും ഡൈസെറ്റും ബേക്കറി പ്രൊഡക്ഷന്‍ വേണ്ട അത്യാവശ്യ എക്യുപ്മെന്റ്സാണ്. പ്രവര്‍ത്തന മൂലധനവും എക്യുപ്മെന്റ്സും എല്ലാം ചേര്‍ത്ത് 10 ലക്ഷമുണ്ടെങ്കില്‍ ഒരു മിനി ബേക്കറി മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാം.
പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന കെമിക്കല്‍സോ പുറന്തള്ളലോ ഇല്ല എന്നതും ബേക്കറി യൂണിറ്റിനെ വ്യത്യസ്തമാക്കുന്നു.ന്യൂ ജനറേഷന് ഇഷ്ടപ്പെടുന്ന ഫുഡ്സിനും ഇന്ന് ഡിമാന്‍ഡ് ഏറെയാണ്. പിസ്സ, സാന്റ വിച്ച്, ബര്‍ഗര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഹോട്ടലുകളിലും സൂപ്പര്‍മാര്‍ക്കറ്റിലും ബേക്കറികളിലും വില്‍ക്കാം.ബ്രെഡ്, ബണ്‍, ബിസ്ക്കറ്റ് എന്നിവയ്ക്ക് 40 ശതമാനം വരെ നെറ്റ്പ്രോഫിറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. ബേക്കറി ഉല്‍പ്പന്നങ്ങള്‍ അതാത് ദിവസം തന്നെ വിറ്റഴിക്കുന്നത് കൊണ്ട് തന്നെ ക്രെഡിറ്റ് കച്ചവടത്തിന്റെ ഭീഷണിയില്ല, മുടക്കിയ തുകയും ലാഭവും അപ്പപ്പോള്‍ കിട്ടുമെന്നതാണ് ഈ കച്ചവടത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഡിസ്ട്രിബ്യൂട്ടേഴ്സിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മികച്ച വരുമാനമുണ്ടാക്കാവുന്ന ബിസിനസാണ് ബേക്കറി പ്രൊഡക്ട് നിര്‍മ്മാണം.