ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ കരുത്ത് കൂട്ടാൻ INS അഞ്ജദീപ് എത്തുന്നു. ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ ആയ ഐഎൻഎസ് അഞ്ജദീപ്പ് ഫെബ്രുവരി 27ന് ചെന്നൈ തുറമുഖത്ത് കമ്മിഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്.കെ. ത്രിപാഠി ആണ് കപ്പൽ കമ്മിഷൻ ചെയ്യുന്നത്. എട്ട് ആന്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതാണിത്.

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സാണ് ആണ് ഈ യുദ്ധ കപ്പൽ നിർമിച്ചത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തതയുടെ മറ്റൊരു ഉദാഹരണമാണ് ഈ യുദ്ധകപ്പൽ. ഡോൾഫിൻ ഹണ്ടർ എന്ന വിശേഷണമുള്ള ഈ കപ്പലിന് 77 മീറ്റർ നീളമാണ് ഉള്ളത്. തീരപ്രദേശത്തിന് സമീപത്തുള്ള ശത്രു അന്തർവാഹിനികളെ കണ്ടെത്തി നിർവീര്യമാക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് ഈ കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
The Indian Navy strengthens its fleet with INS Anjadip, the 3rd Anti-Submarine Shallow Water Craft. Built by GRSE, it will be commissioned by Admiral Dinesh K. Tripathi.
