ഒട്ടും സമയം കളയാതെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ കോർപ്പറേറ്റുകളോടും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളോടും ആഹ്വാനം ചെയ്ത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. വിപുലമായ ആഭ്യന്തര വിപണിയും ശക്തമായ നയരൂപീകരണവുമുള്ള ഇന്ത്യയിലെ നിക്ഷേപ അന്തരീക്ഷം ഇപ്പോൾ പൂർണ്ണ സജ്ജമാണെന്ന് ഫ്രാൻസിലെ നീസിൽ നടന്ന ‘ഭാരത് ഇന്നവേറ്റ്സ് 2026’ സമാപന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട്സിന്റെ രണ്ടാം ഗഡുവിൽ സിംഹഭാഗവും ഡീപ്-ടെക് ഇന്നവേറ്റർമാർക്കായി മാറ്റിവെക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം, വിദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളെയും പ്രതിഭകളെയും മാതൃരാജ്യത്തേക്ക് തിരികെയെത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു.
Union Commerce Minister Piyush Goyal has urged venture capital funds and corporates to invest in India, highlighting the country’s strong policy framework, vast market potential, and new support for deep-tech startups through the Fund of Funds initiative.
