ലോകത്തിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയായ, ജാംനഗറിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്ലാന്റിൽ പ്രതിദിനം 14 ലക്ഷം ബാരൽ അസംസ്കൃത എണ്ണ സംസ്കരിക്കാൻ ശേഷിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് ഓയിൽ റിഫൈനറിയാണിതെന്ന് ഓർക്കണം. കാശിട്ട് കളം പിടിക്കുന്ന സൗദിയിലില്ല ഇത്ര വലിയ റിഫൈനറി. വെന്വേസലയിലില്ല ഇത്ര വലിയ റിഫൈനറി. അമേരിക്ക ആലോചിച്ചിട്ട് പോലുമില്ല ഇത്ര വലിയ റിഫൈനറി. പക്ഷെ ഇന്ത്യ ആലോചിച്ചു. പണിതിട്ടു- ലോകത്തെ ഏറ്റവും വലിയ ഓയിൽ റിഫൈനറി- ആഭ്യന്തര എണ്ണ ഉൽപ്പാദനം ആവശ്യത്തിന് തികയാത്ത ഒരു രാജ്യമായിരുന്നിട്ടു കൂടി. അതാണ്- നമ്മൾ എന്താണെന്ന്, നമ്മൾ തിരിച്ചറിയുന്നതിലെ മഹത്വം. കുഴിച്ചടെുക്കാനായി ആവശ്യത്തിന് എണ്ണ ഈ രാജ്യത്തിന്റെ ഭൂമിക്കടിയിൽ ഉണ്ടാകാതിരുന്നത് നമുക്ക് ഒരു കുറവേ അല്ല, കാര്യങ്ങൾ കൈകാര്യം ചെയ്യാനറിയുന്നവർ കാര്യസ്ഥനായി വരുമ്പോൾ! ഗുണനിലവാരം കുറഞ്ഞ അസംസ്കൃത എണ്ണ പോലും, വിമാനത്തിലുപയോഗിക്കുന്നത്ര ക്വാളിറ്റിയുള്ള ഏവിയേഷൻ ഫ്യൂവലാക്കി ശുദ്ധീകരിക്കാൻ ഇന്ന് ഇന്ത്യയ്ക്കാണ് കഴിയുക. ഒരു തീരുമാനം എടുത്താൽ, അത് എക്സിക്യൂട്ട് ചെയ്യാനുള്ള ഇന്നത്തെ ഇന്ത്യയുടെ അസാമാന്യമായ വിൽപവർ. ഏറ്റവും കഠിനമായ ക്രൂഡ് ഓയിലും സംസ്കരിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യ ഇന്ന് ലോകത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് ഇന്ത്യയിലാണ്. വെനസ്വേല, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ പ്രോസസ്സ് ചെയ്യാനും, അമേരിക്കയിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളായി വൻതോതിൽ കയറ്റി അയക്കാനും ഇന്ന് ലോകത്തിന് ജാംനഗർ വേണം. ഗുജറാത്തിലെ ജാംനഗർ! അതുകൊണ്ടാണ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫ്ലൈറ്റ് പിടിച്ച് ഗുജറാത്തിലെത്തിയത്. ഗോട്ട് ഇറ്റ്?
വില കുറഞ്ഞ ക്രൂഡ് ഓയിൽ കട്ടി കൂടിയതും, സൾഫർ കൂടുതലുമുള്ളതുമായിരിക്കും. ‘ഹെവി ക്രൂഡ്’ അല്ലെങ്കിൽ ‘സവർ ക്രൂഡ്’ ഓയിലുകൾ. ഇത് സംസ്കരിച്ച് പെട്രോളോ ഡീസലോ അക്കാൻ സാധാരണ റിഫൈനറികൾക്ക് കഴിയില്ല. റിലയൻസ് ജാംനഗറിൽ പണിതുയർത്തിയത് വേൾഡിലെ തന്നെ ഏറ്റവും അത്യാധുനികമായ ടെക്നോളജിയാണ്. ലോകത്തെ ഏറ്റവും ഗുണനിലവാരം കുറഞ്ഞതും വില കുറഞ്ഞതുമായ അസംസ്കൃത എണ്ണ വാങ്ങി, അതിനെ ലോകത്തിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള ഡീസലും വിമാന ഇന്ധനമായ Jet Fuel-ലുമാക്കി ജാംനഗറിലെ റിഫൈനറി മാറ്റുന്നു. മറ്റ് രാജ്യങ്ങളുടെ റിഫൈനറികൾക്ക് വലിയ ചെലവുള്ള കാര്യമാണ് കുറഞ്ഞ ചിലവിൽ ഇന്ത്യ ചെയ്യുന്നത്. മാത്രമല്ല, മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നും എണ്ണക്കപ്പലുകൾക്ക് വളരെ വേഗത്തിൽ ജാംനഗറിലെ മൾട്ടി-പർപ്പസ് പോർട്ടുകളിൽ എത്താം. ഇവിടെ ശുദ്ധീകരിക്കുന്ന ഇന്ധനം അപ്പോൾ തന്നെ ഭീമൻ ടാങ്കർ കപ്പലുകളിലേക്ക് മാറ്റി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റി അയയ്ക്കുന്നു.
ജാംനഗറിൽ 5,000 ഏക്കറിലേറെ സ്ഥലത്ത് റിലയൻസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് Dhirubhai Ambani Green Energy Giga Complex ആണ്. സോളാർ പാനലുകൾ, Green Hydrogen പ്രൊഡക്ഷന് ആവശ്യമായ സംവിധാനങ്ങൾ, എനർജി സ്റ്റോറേജ്, ഫ്യൂവൽ സെല്ലുകൾ, പവർ ഇലക്ട്രോണിക്സ് എന്നിവയ്ക്കുള്ള നിർമ്മാണശേഷിയാണ് ഇവിടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ അഭിമാനമാണ് ജാംനഗറിലെ ഓയിൽ റിഫൈനറി. അവിടേക്ക് യുഎസ് സംഘം എത്തുമ്പോൾ, വലിയ നിക്ഷേപം വരും, വളരുന്നത് ആയിരക്കണക്കിന് എംഎസ്എംഇകളും, ചെറു സംരംഭങ്ങളും, ലോജിസ്റ്റിക്സ് കമ്പനികളും ആണ്. തുറന്നിടുന്നത്, പതിനായിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങളും.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഏറ്റവും വലിയ തടസ്സമായി നിന്നത് വ്യക്തമായ ദീർഘവീക്ഷണമില്ലാത്ത ഊർജ്ജ നയങ്ങളായിരുന്നു എന്നതല്ലേ സത്യം? എണ്ണ ആവശ്യകതയുടെ സിംഹഭാഗവും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വൻതോതിൽ വർദ്ധിപ്പിച്ചു. 1950 മുതൽ 2010-വരെ കാലഘട്ടത്തിൽ ഊർജ്ജരംഗത്ത് ലോകത്തെ മുൻനിരയിലേക്ക് കുതിക്കാൻ ഇന്ത്യക്ക് മുന്നിൽ വൻ അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ ഇശ്ചാശക്തിയോ പ്രതിബദ്ധതയോ ഇല്ലാത്തതിനാൽ അവസരങ്ങൾ വിനിയോഗിക്കുന്നതിൽ വലിയ പരാജയം സംഭവിച്ചു. 1970-കളിൽ ലോകമാകെ എണ്ണ പ്രതിസന്ധി ഉണ്ടായത് അറിയാമല്ലോ. ആ സമയം നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ മുൻകൈയെടുത്ത്, ഇവിടെ റിസർച്ചുകൾ തുടങ്ങി വെച്ചു. എന്നാൽ ഗവേഷണത്തിൽനിന്ന് വലിയ തോതിലുള്ള നിർമ്മാണത്തിലേക്കും വിന്യാസത്തിലേക്കും മാറാൻ വേണ്ട വേഗം ഉണ്ടായില്ല. രാഷ്ട്രീയമായ പിന്തുണയോ ഫണ്ടോ അതിന് കിട്ടിയില്ല എന്നതാകാം കാരണം.

അതുകൊണ്ട് തന്നെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇന്ത്യയുടെ ഊർജ്ജ മേഖലയിലുണ്ടായത് കേവലം വികസനമല്ല, വലിയൊരു ട്രാൻസ്ഫർമേഷൻ ആണെന്ന് തന്നെ പറയേണ്ടി വരും. അതിലേറ്റവും അത്ഭുതകരമായത്, സോളാർ ശേഷിയിലെ വൻ കുതിച്ചുചാട്ടമാണ്. 2014-ൽ 2.82 GW ആയിരുന്ന സൗരോർജ്ജ സ്ഥാപിത ശേഷി 2026 ജൂൺ 30-ന് 162.15 GW ആയി ഉയർന്നു. ആണവോർജ്ജവും ചേർത്തുള്ള non-fossil ശേഷി 283.46 GW ആയിരുന്നു.. 283.46 GW എന്നത് കേവലമൊരു നമ്പറല്ല — ലോകത്തെ ഞെട്ടിക്കുന്ന ഭീമമായ ഊർജ്ജ ഉൽപ്പാദന ശേഷിയാണ്. യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ രാജ്യങ്ങളുടെ മൊത്തം വൈദ്യുതി ആവശ്യകതയേക്കാൾ വളരെ കൂടുതലാണ്. കേരളം പോലെയുള്ള നിരവധി സംസ്ഥാനങ്ങൾക്ക് ഒരുമിച്ച് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഈ ഊർജ്ജ സംവിധാനത്തിലൂടെ നൽകാനാകും! ഇന്ത്യയിലെ പകുതിയിലധികം കുടുംബങ്ങൾക്ക് പൂർണ്ണമായും പുനരുപയോഗ ഊർജ്ജം വഴി തടസ്സമില്ലാതെ വെളിച്ചം നൽകാൻ ഈ 283.46 GW ശേഷിക്ക് സാധിക്കുമെന്ന് വേണമെങ്കിൽ ആലങ്കാരികമായി പറയാം. 2026-ൽ പ്രസിദ്ധീകരിച്ച IRENA കണക്കുകൾ അടിസ്ഥാനമാക്കി, ആകെ റിന്യവബിൾ എനർജിയുടെ ഇൻസ്റ്റോൾഡ് കപ്പാസിറ്റി എടുത്താൽ, ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. കാറ്റാടി സ്ഥാപിത ശേഷിയിൽ നാലാം സ്ഥാനവും. അതാണ് ഇന്ത്യ ഇന്ന്!
India’s energy sector has undergone a significant transformation, with Jamnagar, Gujarat, emerging as a global hub for oil refining and energy innovation. Reliance Industries’ Jamnagar facility, the world’s largest single-site oil refinery, has the capacity to process approximately 1.4 million barrels of crude oil per day, including heavy and high-sulphur crude, into high-quality fuels such as diesel and aviation fuel for domestic and international markets. Beyond refining, the planned Dhirubhai Ambani Green Energy Giga Complex reflects ambitions to expand into solar manufacturing, green hydrogen, energy storage and other clean energy technologies. This industrial growth, alongside India’s rapid expansion in solar and other non-fossil energy capacity, highlights the country’s evolving role in global energy supply chains, investment, technological development and employment generation.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
