ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (UPI) ഫ്രാൻസിലെ പ്രശസ്തമായ ഗാലറീസ് ലഫായെറ്റ് (Galeries Lafayette) ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വിജയകരമായി പുറത്തിറക്കി. ഫ്രാൻസിലെ നീസ് നഗരത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഈ പുതിയ ഡിജിറ്റൽ സേവനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഇന്ത്യയുടെ ലോകോത്തര പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഫ്രാൻസിലെ പ്രമുഖ റീട്ടെയ്ൽ കേന്ദ്രത്തിൽ ലഭ്യമാക്കുന്നത് യുപിഐയുടെ ആഗോള വ്യാപനത്തിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് 2024-ൽ പാരീസിലെ ഐഫൽ ടവറിലും യുപിഐ സേവനം ലഭ്യമാക്കിയിരുന്നതായും ഈ പുതിയ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക-സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
India’s UPI digital payment system has been launched at Galeries Lafayette in France, marking a major milestone in its global expansion and strengthening India–France digital and economic ties.
