കർണാടകയിൽ വിദേശ സർവകലാശാലകളുടെ മാതൃകയിൽ പഠനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ലിവർപൂൾ സർവകലാശാല ബെംഗളൂരുവിൽ തങ്ങളുടെ ആദ്യ സൗത്ത് ഇന്ത്യ കാമ്പസ് ഉദ്ഘാടനം ചെയ്തു. ലണ്ടൻ സന്ദർശനവേളയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വളരെ കുറഞ്ഞ സമയംകൊണ്ടാണ് പുതിയ കാമ്പസ് യാഥാർത്ഥ്യമാക്കിയതെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ നിന്നുതന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദങ്ങൾ കരസ്ഥമാക്കാൻ ഈ കാമ്പസിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലീൻ എനർജി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണങ്ങൾ നടത്താൻ സർവകലാശാല പ്രാദേശിക കോളേജുകളുമായി സഹകരിക്കണം.
കർണാടകയിൽ കാമ്പസുകൾ സ്ഥാപിക്കാൻ ഇതിനകം 14-ലധികം വിദേശ സർവകലാശാലകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ KWIN സിറ്റിയിൽ ഇത്തരം വിദേശ കാമ്പസുകളും ഗവേഷണ ലാബുകളും സ്ഥാപിക്കുമെന്നും ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നും പ്രതീക്ഷിക്കുന്നു
The University of Liverpool launches its South India campus in Bengaluru, offering local students access to international degrees and collaborative research.
