ഫൗണ്ടേഴ്സിനോട് സെയില്മേഖലയില് ഉള്ളവര്‍ എപ്പോഴും പറയാറുണ്ട്, സെയില്സില് കോണ്‍സന്‍ട്രേറ്റ് ചെയ്യണം എന്ന്. പ്രോഡക്റ്റായാലും സര്‍വ്വീസായാലും അതിന്റെ ക്വാളിറ്റി ഫൈന്‍ ട്യൂണ്‍ ചെയ്യാനും പുതുക്കാനും മാത്രമാണ് ഭൂരിപക്ഷം സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സും എന്‍ട്രപ്രണേഴ്സും ശ്രമിക്കുന്നത്. എന്നാല്‍ കയ്യിലുള്ള പ്രോഡക്റ്റ്് ആദ്യം തന്നെ വില്ക്കാന് കഴിയുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ. അതുകൊണ്ട് തുടക്കം തന്നെ പ്രോഡക്റ്റ് ബില്‍ഡ് ചെയ്യുന്ന അതേ പാഷനോടെ അതിനെ വില്‍ക്കാനും കഴിയണം എന്ന് വ്യക്തമാക്കുകയാണ് സെയില്‍സ് ട്രെയിനറും, എഴുത്തുകാരനും നെഗോസിയേഷന് ട്രെയിനറുമൊക്കെയായ സുബ്രഹ്മണ്യന് ചന്ദ്രമൗലി. ചാനല്‍അയാം ഡോട്ട് കോമിനോട് സംസാരിക്കവേ, സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സും എന്‍ട്രപ്രണേഴ്സും ശ്രദ്ധിക്കേണ്ട പോയിന്റുറുകള് സുബ്രഹ്മണ്യന് ചന്ദ്രമൗലി വിശദമാക്കുന്നു.
100 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുമ്പോള്‍ 5 എണ്ണത്തിന് മാത്രമാണ് മൂന്നുവര്‍ഷത്തിലധികം ആയുസ്സുള്ളൂ. സ്റ്റാര്‍ട്ടപ്പുകള്‍ തുടക്കത്തില്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗിനെ അവഗണിക്കുന്നതാണ് ഫെയിലാകാനുള്ള കാരണങ്ങളിലൊന്ന്. സ്റ്റാര്‍ട്ടപ്പുകള്‍ ഭൂരിഭാഗവും അവരുടെ എനര്‍ജിയും ഫണ്ടും നോളജും പ്രോഡക്റ്റ് ബില്‍ഡ് ചെയ്യാനായി മാത്രം ഉപയോഗിക്കും. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനായാല്‍ പരാജയം ഒരു പരിധിവരെ ഒഴിവാക്കാനാകും
1. മുന്‍ പരിചയമുള്ള കസ്റ്റമറെ ആദ്യം സമീപിക്കുക
ആദ്യത്തെ കസ്റ്റമറെ കിട്ടുക എന്നതാണ് ഫസ്റ്റ് ചലഞ്ച്. അതുകൊണ്ട് പരിചയക്കാര് വഴിയോ, ബന്ധുക്കള്‍ വഴിയോ കിട്ടാവുന്ന ആദ്യ സെയില്‍സ് ഉറപ്പിക്കുക. അതാണ് നല്ല സെയില്‍സ് ബില്‍ഡ് ചെയ്യാനുള്ള നല്ല നീക്കം
2. സെയില്സിന് കുറുക്കുവഴികളോ, എളുപ്പ പാക്കേജോ ഇല്ല
എല്ലാദിവസവും ചെയ്യുന്ന എക്സര്‍സൈസിന്റെ റിസള്‍ട്ടാണ് ഗുഡ് സെയില്‍സ് എന്നു പറയുന്നത്. അത് ഒരു ദിവസം അച്ചീവ് ചെയ്ത് കളയാം എന്നു കരുതരുത്. ഇന്ന് സെയില്‍സിനായി നടത്തുന്ന എഫേര്‍ട്ടിന് പിന്നൊരു നാളില്‍ മാത്രമേ റിസള്‍ട്ട് പ്രതീക്ഷിക്കാവൂ. സെയില്‍സ് ഒരു എവരിഡേ വര്‍ക്കാണ്.
3. പ്രോഡക്റ്റ് ഫോക്കസാകാതെ, സെയില്‍സ് ഫോക്കസ് ആകണം
പ്രോഡക്റ്റ് നന്നാക്കി മാര്ക്കറ്റിലേക്കിങ്ങുമ്പോള് മനസ്സിലാകും, മാര്‍ക്കറ്റ് ഡിമാന്റ് ചെയ്യുന്നത് നിങ്ങളുടെ പ്രോഡക്റ്റല്ലെന്ന്. അതുകൊണ്ട് പ്രോഡക്റ്റ് ബില്‍ഡിങ്ങിന് സ്പെന്‍ഡ് ചെയ്യുന്ന സമയത്തേക്കാള്‍, തുടക്കം മുതല്‍ മാര്‍ക്കറ്റ് അറിയാനും സെയില്‍സ് പിച്ച് അറ്റന്റ് ചെയ്യാനും കഴിയണം. മിനിമം വയബിള്‍ പ്രൊഡക്റ്റാകുമ്പോള് തന്നെ പ്രൊഡക്റ്റുമായി മാര്‍ക്കറ്റിലെത്തുക
4. ആദ്യം കസ്റ്റമര്‍ നിങ്ങളെ അറിയട്ടെ
പ്രൊഡക്ററുമായി കസ്റ്റമറെ കാണുമ്പോള്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ സെയില്‍സ് നടക്കുമെന്ന് ധരിക്കരുത്. അവര്‍ക്ക് ഫൗണ്ടര്‍ എന്ന നിലയില്‍ നിങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. അതുകഴിഞ്ഞേ നിങ്ങളുടെ പ്രൊഡക്റ്റിനെ അവര്‍ സ്വീകരിക്കുകയുള്ളൂ
5. നല്ല ഫൗണ്ടേഴ്സ് ഒരിക്കലും വില്‍ക്കില്ല, വാങ്ങിപ്പിക്കും
മികച്ച ഫൗണ്ടേഴ്സ് കസ്റ്റമേഴ്സിനെക്കൊണ്ട് പ്രൊഡക്റ്റ് വാങ്ങിപ്പിക്കും. വില്‍ക്കില്ല. കസ്റ്റമറിന് നിങ്ങളുടെ പ്രൊഡക്റ്റ് കൊണ്ട് എന്ത് പ്രയോജനം എന്ന് അവരെ ധരിപ്പിക്കാനായാല്‍ പിന്നെ വില്ക്കാന് മിനക്കെടേണ്ട. അവര്‍ വാങ്ങിക്കൊള്ളും.