ബഹിരാകാശ ചരിത്രത്തില്‍ സുന്ദരമായ അധ്യായം കുറിച്ചാണ് ISRO കലാംസാറ്റിന്റെ വിക്ഷേപണം നടത്തിയത്. ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമായ Kalamsat V2 ഭ്രമണപഥത്തിലെത്തിച്ചത് ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെ കഠിനപ്രയത്നത്തിനൊടുവിലാണ്.1200 ഗ്രാം മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം. നാനോസാറ്റ്ലൈറ്റുകളുടെ കമ്മ്യൂണിക്കേഷനും ഡിസാസ്റ്റര്‍ മാനേജ്മെന്റിനും സഹായകരമാകുന്ന കലാംസാറ്റിന്റെ ടെക്നോളജി ഡെവലപ്മെന്റ സ്പേസ് കിഡ്സില്‍ 6 വര്‍ഷം മുമ്പേ തുടങ്ങിയിരുന്നു, നിര്‍മ്മാണച്ചെലവാകട്ടെ 12 ലക്ഷം രൂപയും.തികച്ചും സൗജന്യമായാണ് വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹം ഐഎസ്ആര്‍ഒ ലോഞ്ച് ചെയ്തത്. റോക്കറ്റിന്റെ ഫോര്‍ത്ത് സ്റ്റേജ്, ഒര്‍ബിറ്റല്‍ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്ന ആദ്യ സാറ്റ്ലൈറ്റാണിത്, ഇത് ബഹിരാകാശ പര്യവേഷണത്തിനുള്ള ചിലവ് കുറയ്ക്കാന്‍ സഹായിക്കും. മുന്‍ രാഷ്ട്രപതിയും സയന്റിസ്റ്റുമായ ഡോ.എപിജെ അബ്ദുള്‍കലാമിന്റെ സ്മരണയ്ക്കായാണ് Kalamsat എന്ന പേര് സാറ്റ്ലൈറ്റിന് നല്‍കിയത്. കലാംസാറ്റിനൊപ്പം Microsat-R എന്ന ഉപഗ്രഹവും വിക്ഷേപിച്ചു. DRDO യുടെ സെനിക ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് Microsat-R ലോഞ്ച്് ചെയ്തത്്. 2017ല്‍ 64 ഗ്രാം തൂക്കമുള്ള ഉപഗ്രഹം നാസ വിക്ഷേപിച്ചെങ്കിലും അത് ഭ്രമണപഥത്തിലെത്തിയിരുന്നില്ല.രാജ്യത്ത് യുവ സയന്റിസ്റ്റുകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് സ്പേസിലും ടെക്നോളജിയിലും മിടുക്കരായ കുട്ടികള്‍ക്ക് ഇന്റര്‍നാഷനല്‍ എക്സ്പോഷര്‍ നല്‍കുകയാണ് ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ. കുട്ടികളുടെ ഇന്നവേറ്റീവ് ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഡോ.Srimathy Kesan ന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ.അഭിനന്ദനം ഈ ചുണക്കുട്ടികള്‍ക്കും ഐഎസ്ആര്‍ഒയ്ക്കും.PSLV-C44 ഓണ്‍ബോര്‍ഡ് ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളും ISRO പുറത്തുവിട്ടു കഴിഞ്ഞി.കൗണ്ട്ഡൗണ്‍ മുതല്‍ ലോഞ്ച് വരെയുള്ള ഒരു മിനുട്ട് എഡിറ്റഡ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്
Related Posts
Add A Comment