Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സതാദ്രു ദത്തയെ കുറിച്ചറിയാം
News Update

സതാദ്രു ദത്തയെ കുറിച്ചറിയാം

ഗോട്ട് ടൂർ എന്ന പേരിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിൽ നടത്തിയ സന്ദർശനം അവസാനിച്ചു. സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി, ഗോട്ട് ഇന്ത്യ ടൂർ 2025 പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തി. ഇതോടെ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വാർത്തകളിൽ നിറയുകയാണ്.
News DeskBy News Desk16 December 2025Updated:16 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗോട്ട് ടൂർ എന്ന പേരിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിൽ നടത്തിയ സന്ദർശനം അവസാനിച്ചിരിക്കുകയാണ്. സന്ദർശനത്തിലെ ആദ്യ ദിവസം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം വലിയ അക്രമത്തിനും നിരാശയ്ക്കും സാക്ഷിയായി. മെസ്സിയെ ശരിയായി കാണാൻ സാധിക്കാത്തതിൽ വൻ ആരാധക പ്രതിഷേധം ഉയർന്നു, സ്റ്റേഡിയത്തിലെ സംഭവങ്ങൾ പിന്നീട് കൊൽക്കത്ത നഗരത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി, ഗോട്ട് ഇന്ത്യ ടൂർ 2025 പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തി.

Satadru Dutta Sports Promoter

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ റിഷ്രയിൽ നിന്നുള്ള സ്‌പോർട്സ് പ്രമോട്ടറും സംരംഭകനുമാണ് സതാദ്രു ദത്ത. ധനകാര്യത്തിലും നിക്ഷേപത്തിലും കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് കായികരംഗത്തേക്ക് തിരിയുകയായിരുന്നു. 2011ൽ ‘എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ സ്ഥാപിച്ചു. പിന്നീട് അതിലൂടെ നിരവധി അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ അദ്ദേഹം ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എത്തിച്ചു. സ്പോർട്സ് മാർക്കറ്റിങ്, സെലിബ്രിറ്റി മാനേജ്മെന്റ്, സാമൂഹിക വിഷയങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് കമ്പനിയുടെ പ്രവർത്തനം. ഈ ബ്രാൻഡിന്റെ കീഴിലാണ് ഗോട്ട് ടൂർ സംഘടിപ്പിക്കപ്പെട്ടത്.

ലയണൽ മെസ്സിക്കുപുറമേ, മുൻപ് ഡിയഗോ മറഡോണ, പെലെ, റൊണാൾഡീഞ്ഞോ, എമി മാർട്ടിനെസ്, കഫു, ഹിഗ്വിറ്റ തുടങ്ങിയ പ്രശസ്ത ഫുട്ബോൾ താരങ്ങളെ സതാദ്രു ദത്ത ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാവായ പെലെയെ 2015ൽ കൊൽക്കത്തയിലേക്ക് എത്തിച്ചതാണ് ദത്തയുടെ പ്രൊഫഷണൽ കരിയറിലെ സുപ്രധാന നേട്ടം. അന്ന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരവും സുബ്രതോ കപ്പ് ഫൈനലും കണ്ടാണ് ഇതിഹാസ താരം ഇന്ത്യയിൽ നിന്നു മടങ്ങിയത്. ബ്രസീൽ ലോകകപ്പ് ക്യാപ്റ്റൻ കഫു, ഡിയഗോ മറഡോണ, 2022 ലോകകപ്പ് നേടിയ അർജന്റീന ടീം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് എന്നിവരുടെയും സന്ദർശനങ്ങൾ അദ്ദേഹം സംഘടിപ്പിച്ചു.

മെസ്സി മുതൽ മുൻപ് വന്ന ഇതിഹാസ താരങ്ങൾ വരെ ഇന്ത്യയുടെ ആരാധക ഹൃദയം കീഴടക്കിയെങ്കിലും, ഗോട്ട് ഇന്ത്യ ടൂറിലെ മാനേജ്‌മെന്റ് പിഴവുകൾ സതാദ്രു ദത്തയുടെ കരിയറിൽ കരിനിഴൽ വീഴ്ത്തുന്നതായി. എന്നാൽ പിഴവ് സംഘാടകത്വത്തിലല്ല, മറിച്ച് രാഷ്ട്രീയ നേതാക്കളുടെയും മറ്റു വിശിഷ്ട അതിഥികളുടെയും അതിരുകടന്ന ആരാധന കൊണ്ടാണ് കൊൽക്കത്തയിൽ പ്രശ്നങ്ങൾ ഉയർന്നതെന്നും ചിലർ പറയുന്നു. 

Who is Satadru Dutta? The Sports Promoter Behind Messi’s Controversial GOAT Tour and Other Football Legends’ Visits to India

banner Emiliano Martínez Football Promoter goat tour 2025 Kolkata chaos Lionel Messi Maradona Pelé Ronaldinho Satadru Dutta Sports Marketing
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026

SpaceX ഐപിഒ, അറിയേണ്ടതെല്ലാം

12 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil