പ്രൊഡക്ട് എത്ര മനോഹരമായാലും മനോഹരമാക്കി കൊണ്ടിരുന്നാലും മാര്‍ക്കറ്റില്‍ സെയില്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നിലനില്‍ക്കാനാകില്ല. അതുകൊണ്ട് തന്നെ പ്രൊഡക്ടിനെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നതോടൊപ്പം അതിനെ വില്‍ക്കാനുള്ള മാര്‍ഗമാണ് ആരായേണ്ടത്. മാര്‍ക്കറ്റിനെക്കുറിച്ചും സെയില്സിനെക്കുറിച്ചും വ്യക്തമായ ധാരണ വരുത്തി പ്രൊഡക്ടും സര്‍വീസിലേക്കും നീങ്ങിയാല്‍ സംരംഭകര്‍ക്ക് തലവേദനയില്ല. സ്റ്റാര്ട്ടപ്പിന്റെയോ ഏര്‍ളി എന്‍ട്രപ്രണേഴ്സിന്റെയോ പ്രൊഡക്ടോ സര്‍വ്വീസോ മാര്‍ക്കറ്റിലെത്തുന്നതിന് മുമ്പു തന്നെ എടുക്കേണ്ട മുന്‍കരുതലും തയ്യാറെടുപ്പുകളും വളരെ ഇംപോര്ട്ടന്റാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ നടന്ന മൂന്ന് ദിവസത്തെ സെയില്‍സ് ബൂട്ട് ക്യാമ്പ്. അല്പം ഹോവര്‍ക്ക് ചെയ്താല്‍ ഈസിസായി സെയില്‍ ചെയ്യാമെന്നാണ് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യം ചന്ദ്രമൗലി വ്യക്തമാക്കുന്നത്.
വളരെ സ്ട്രെക്ച്ചേര്ഡായി കരുതലോടെ എങ്ങിനെ മാര്‍ക്കറ്റില്‍ അപ്രോച്ച് ചെയ്യാമെന്ന് അദ്ദേഹം വിശദീകരിച്ചു.പ്രൊഡക്ട് സെയില്‍സിനായി ഒരാളെ ആദ്യമേ മീറ്റ് ചെയ്യുമ്പോള്‍ സ്വകാര്യ സംഭാഷണത്തില്‍ തുടങ്ങി ബിസിനസിലേക്ക് നീങ്ങണമെന്ന് പ്രത്യേകം ഓര്‍ക്കണം. സെയില്സിന് അപ്രോച്ച് ചെയ്യുന്നവരുടെ മനസ്ഥിതി നന്നായി മനസ്സിലാക്കിയതിനു ശേഷമേ പ്രൊഡക്ട് അവതരിപ്പിക്കാവൂ.നമ്മുടെ പ്രൊഡക്ട് മാത്രമല്ല സെയില്സില് ഉള്ളവര്‍ക്ക് മുന്നിലുള്ളത്.അതുകൊണ്ട് ട്രസ്റ്റ് ബില്‍ഡ് ചെയ്തതിന് ശേഷം പ്രൊഡക്ടിനെകുറിച്ച് സത്യസന്ധമായി സംസാരിക്കുക. ഉല്‍പ്പന്നം കൊണ്ട് ഉണ്ടാകാന്‍ പോകുന്ന നേട്ടം ബോധ്യപ്പെടുത്തുക. സെയില്സിനോടുള്ള അപ്രോച്ചില്‍ തന്നെ വലിയ മാറ്റമുണ്ടാക്കാനും പുതിയ സ്ട്രാറ്റജി ബില്‍ഡ് ചെയ്യാനും സെഷന് സഹായകരമായതായി ബൂട്ട് ക്യാന്പില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സെയില്‍സ് ലെസണ്‍സ് നല്കാന് ലക്ഷ്യമിട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെയില്‍സ് ബൂട്ട് ക്യാമ്പ് തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സ്റ്റാര്ട്ട്പ്പ്മിഷന് പ്രതിനിധികള്‍ വ്യക്തമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സും കമ്പനിപ്രതിനിധികളും സെയില്‍സ് ബൂട്ട്