ബജറ്റ് ചരിത്രത്തില്‍ ഇതുപോലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്റ്റാര്‍ട്ടപ്പ് ഇന്‍ഫ്രാസ്ട്രക്ചറിനും ഏറെ പരിഗണന കിട്ടിയത് അപൂര്‍വ്വമാകാം. നാളത്തെ ലോകം ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളാണ്. നൂതന സാങ്കേതിക വിദ്യകള്‍ അതിവേഗം ആര്‍ജ്ജിക്കാനും അവ ഉപയോഗിച്ച് പുതിയ ബിസിനസ് മാതൃകകള്‍ ആരംഭിക്കാനുമുള്ള യുവതയുടെ ശേഷിയാണ് ലോകത്ത് സാന്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയായി സ്റ്റാര്‍ട്ടപ്പുകളെ മാറ്റിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന ധനമനത്രി ഡോ തോമസ് ഐസക് സ്റ്റാര്‍ട്ടപ് മേഖലയിലേക്കുള്ള ബജററ് വിഹിതം അവതരിപ്പിച്ച് തുടങ്ങിയത്. വിവരസാങ്കേതികതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഐ.ടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കുന്നതിനുമൊപ്പം സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന് പ്രാമുഖ്യം നല്കുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്.
ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി, ഇന്‍ഫോപാര്‍ക്ക് എന്നിവയ്ക്ക് 84 കോടി രൂപയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന് 70 കോടി രൂപയും സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണ്‍ 10 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷഷനുവേണ്ടി 139 കോടി രൂപ ബജറ്റ് നീക്കിവെയ്ക്കുന്നു. കോഴിക്കോട് സൈബര്‍ പാര്ക്കിന് 23 കോടി രൂപയുള്ളപ്പോള്‍ ടെക്നോസിറ്റിയിലെ നോളജ് സിറ്റി എക്കോസിസ്റ്റത്തിന് 1 കോടി രൂപയും ബജറ്റിലുണ്ട്.
പളളിപ്പുറത്തെ നാനോസ്പെയ്സ് പാര്ക്കിന് 1 കോടി രൂപ, ഐ.ടി മേഖലയിലെ പൊതു ഏജന്‍സിയായ കെ.എസ്.ഐ.ടി.എല്ലിന് 148 കോടി,
കേരള ഡിവലപ്പമെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ 20 കോടി, KSIDC യ്ക്ക് 116 കോടി, കിന്ഫ്രയിക്ക് 87കോടി,
മട്ടന്നൂരില്‍ സ്ഥാപിക്കുന്ന എക്സ്പോര്‍ട്ട് എന്‍ക്ലേവിന് 17 കോടി, ഇന്‍ഡസ്ട്രി പാര്‍ക്കുകള്‍ക്ക് 141 കോടി
1550 കോടി മുതല്‍മുടക്കി 16,000 സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കും, ചെറുകിട വ്യവസായങ്ങള്‍ക്കായി 163 കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പെട്രോകെമിക്കല്‍ പാര്‍ക്കുകള്‍ക്കായി 600 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും
സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയായി സ്റ്റാര്‍ട്ടപ്പുകള്‍ മാറ്റിയിരിക്കുന്നു
Related Posts
Add A Comment