ഡിജിറ്റല്‍ സാങ്കേതികത എല്ലാം ഈസിയാക്കുന്നതിന് തൊട്ടുമുന്‍പുള്ള കഥയിലാണ് തുടക്കം. ഒരു ജോലി അന്വേഷണം ഒരു ഫ്രഷറെ സംബന്ധിച്ച് അത്ര ഈസിയായിരുന്നില്ല. പാലക്കാട് NSS കോളജില്‍ നിന്ന് ഇന്‍സ്ട്രുമെന്റേഷനില്‍ എഞ്ചിനീയറിംഗും കഴിഞ്ഞ് 2000 ത്തിന്റെ തുടക്കത്തില്‍ ജോലി അന്വേഷിച്ച് ബാംഗ്ലൂരിലേക്ക് പോയ ജോബിജോസഫിന് ജോലി അന്വേഷണത്തിലെ ബുദ്ധിമുട്ടുകള്‍ ലൈഫിനെ മാറ്റി മറിച്ച ചില സുവര്‍ണ്ണ വഴിതുറന്നു തരികയായിരുന്നു. വിപ്രോ ഉള്‍പ്പടെ പ്രമുഖ കന്പനികളില്‍ ജോലി ചെയ്ത ജോബി 2005ല്‍ വിപ്രോയില്‍ നിന്ന് രാജിവെച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരില്‍ നിന്ന് MBAയും അതോടൊപ്പം ചെറിയൊരു പോര്‍ട്ടലും തുടങ്ങി. സ്റ്റാര്‍ട്ടപ്പായി വളര്‍ന്ന് 10 വര്‍ഷത്തിന് ശേഷം അക്വിസിഷനില്‍ എത്തിയ Freshersworld.com എന്ന ജോബ് പോര്‍ട്ടലിന്റെ കഥ, എല്ലാ സ്റ്റാര്‍ട്ടപ്പുകളും കേള്‍ക്കേണ്ട ഒന്നുകൂടിയാണ്. കൊച്ചിയില്‍ നിന്നാണ് പോര്‍ട്ടല്‍ തുടങ്ങിയത്, പിന്നീട് ചുരുക്കം ജീവനക്കാരുമായി ബംഗലൂരുവിലേക്ക് കൂടി ഓപ്പറേഷന് എക്സ്പാന്റ് ചെയ്തു. ഫ്രഷേഴ്സിന് ജോലിക്ക് അപ്ലൈ ചെയ്യാനുള്ള പോര്‍ട്ടലോ കണ്ടന്റോ ഇല്ല എന്ന പ്രോബ്ലത്തെ അഡ്രസ് ചെയ്യാന്‍ Freshersworldന് സാധിച്ചത് കൊണ്ടു തന്നെ 2010 ആകുന്പോഴേക്കും പോര്‍ട്ടലിന്റെ ഡിമാന്റ് കൂടി, ഓരോ മാസവും 40 ലക്ഷം യുണീക് വിസിറ്റേഴ്സെത്തി. 21 നും 25 നും ഇടയ്ക്ക് പ്രായമുള്ളവര്‍ ജോബ് തിരയുന്ന രാജ്യത്തെ നന്പര് വണ്‍ പോര്‍ട്ടലുകളിലൊന്നായി ഫ്രഷേഴ്സ് വേള്‍ഡ് മാറി. കാന്പസ് റിക്രൂട്ട്മെന്റ്, എന്‍ട്രി ലെവല്‍ ഹയറിംഗ്, ക്ലയന്റ്സിനുള്ള റിക്രൂട്ട്മെന്റ് ഡാറ്റാബേസ്, ജോബ് പോസ്റ്റിംഗ് സര്‍വ്വീസ് തുടങ്ങി പോര്‍ട്ടലിനെ എന്‍ട്രി ലെവല്‍ റിക്രൂട്ട്മെന്റ് സൊല്യൂഷനായി പൊസിഷന്‍ ചെയ്യാന്‍ സാധിച്ചു.ഇന്ന് 150 ജീവനക്കാരും 30,000 ക്ലയിന്റ്സുമുണ്ട് Freshersworldന്.
മാര്‍ക്കറ്റ് ഇന്‍ഫ്ലുവന്‍സ് കൂടിയതോടെ രാജ്യത്തെ ലീഡിംഗ് റിക്രൂട്ട്മെന്റ് സര്‍വ്വീസായ TeamLease Services ഫ്രഷേഴ്സ് വേള്‍ഡില്‍ നിക്ഷേപമിറക്കി. തുടര്‍ന്ന് ഗ്രോത്തും പൊട്ടന്‍ഷ്യലും കണ്ട് Freshersworldനെ TeamLease അക്വയര്‍ ചെയ്തു. 50 കോടിയോളം രൂപ വാല്യുവേഷനിലാണ് സ്റ്റാഫിംഗ് കന്പനി TeamLease ഫ്രഷേഴ്സ് വേള്‍ഡിനെ അക്വയര്‍ ചെയ്തത്.കന്പനിയുടെ സിംഗിള്‍ ഫൗണ്ടറായ ജോബി അക്വിസിഷനെ കന്പനിയുടെ വലിയ വിഷനോട് ചേര്‍ത്തുവായിക്കുകയാണ്. TeamLeaseനൊപ്പം വളരാനും ബിസിനസ് പുതിയ തലത്തിലേക്ക് എത്തിക്കാനും അക്വസിഷന്‍ സഹായകരമാകുമെന്ന് ജോബി പറയുന്നു.കേരളത്തില്‍ നിന്ന് തുടങ്ങി ബംഗലൂരുവിലേക്ക് പോയ കന്പനി അക്വയര്‍ ചെയ്യപ്പെടുന്പോള്‍ സ്റ്റാര്‍ട്ടപ്പ് ജേര്‍ണി ഈസിയല്ലെന്ന് ജോബി ഉറപ്പിച്ച് പറയും, ദിവസേനെയുള്ള ചലഞ്ച് ഉറങ്ങാന്‍ അനുവദിക്കില്ല. സ്കെയില്അപ്പിനെ കുറിച്ചും നാളെ എന്ത് പുതിയതായി ചെയ്യും എന്നുമുള്ള ചിന്തയാണ് ഓരോ സ്റ്റാര്‍ട്ടപ്പിന്റേയും വിജയം. പാഷനും ചലഞ്ചസും സ്കെയിലപ്പും ഒന്നാവുന്നതാണ് സ്റ്റാര്‍ട്ടപ്പ് യാത്രയെന്നും സക്സസായ എന്‍ട്രപ്രണറായ ജോബി ജോസഫ് അടയാളപ്പെടുത്തുന്നു.
Finding a job in early 20’s was not easy especially for a fresher. Joby Joseph realized the rising problem and decided to find a solution to it. He resigned his job in 2006 to set an entry level platform for fresher’s through his startup Freshers World. Initially, the portal hub was registered in Kochi and later moved to Bangalore for global level exposure with a good team. Freshersworld is an online job site for entry level hiring in India. TeamLease invested in Freshers world as its market value raised. Later, monitoring the growth and potential, TeamLease decided to acquire freshersworld for 50 Crore. As the internet technology got advanced day by day, Freshersworld also received recognitions, the portal received 40 lakh unique visitors per month. Freshersworld was the top portals used by youngsters from age 21 to 25 to seek jobs in India. Started off as a startup and then acquired after valuation Joby Joseph evocates the early days as a startup.