ബല്ലാത്ത പഹയന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ സോഷ്യല്‍മീഡിയയ്ക്ക്
സുപരിചിതനാണ് വിനോദ് നാരായണന്‍. കാലിഫോര്‍ണിയയിലെ സിംഗുലാരിറ്റി
യൂണിവേഴ്സിറ്റിയില്‍ ഡിജിറ്റല്‍ ഡിവിഷനില്‍ Agile Practitioner ആയ വിനോദ്
നാരായണന്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയെ
കുറിച്ചും സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായ സിലിക്കണ്‍ വാലിയിലെ
സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും ചാനല്‍ അയാമിനോട് സംസാരിച്ചു.
സിലിക്കണ്‍ വാലിയില്‍ സക്സസ് സ്റ്റോറികളാണുള്ളതെന്നും സിലിക്കണ്‍
വാലിയില്‍ എല്ലാവരും
എത്തുന്നത് ആശയങ്ങളുമായിട്ടാണെന്നും വിനോദ് നാരായണന്‍ പറഞ്ഞു. റിസ്‌ക്
ടേക്കേഴ്സും എന്റര്‍പ്രൈസേഴ്സുമായിട്ടുള്ള ആളുകള്‍ വന്നുകൂടുന്ന സ്ഥലമാണ്
സിലിക്കണ്‍വാലി, അതുകൊണ്ടാണ് ലോകത്തിന് മുന്നില്‍ അവിടം മോഡലായത്.
നേരത്തെ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയില്‍ നല്‍കിയിരുന്ന കോച്ചിംഗ്,
ട്രെയിനിംഗ്,എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ എന്നിവയില്‍ മാറ്റം
വരുത്തി ഈ വര്‍ഷം ഡിജിറ്റലിലേക്ക് മാറി. ഡിജിറ്റലായി കോഴ്സുകള്‍
ഇപ്പോള്‍ ലഭ്യമാണെന്നും വിനോദ് നാരായണന്‍ പറഞ്ഞു.
തന്നെ ആളുകള്‍ക്കിടയില്‍ പരിചിതനാക്കിയ ബല്ലാത്ത പഹയനെ കുറിച്ചും വിനോദ്
നാരായണന്‍ സംസാരിച്ചു. 8-9 വര്‍ഷത്തോളമായി ബ്ലോഗ്
ചെയ്യാറുണ്ടായിരുന്നു.പിന്നീട് അക്ഷരങ്ങളില്‍ നിന്ന്
മാറി ഓഡിയോയിലേക്കും പിന്നീട് വീഡിയോയിലേക്കും മാറുകയായിരുന്നു.
വൈറലാകണമെന്ന് ഞാന്‍ വിചാരിച്ച സാധനമല്ല വൈറലായത്.
അതില്‍ പരാതിയൊന്നുമില്ല. റീച്ച് കിട്ടിയാല്‍ ചില കാര്യങ്ങള്‍ നമുക്ക്
ചെയ്യാന്‍ കഴിയും.പോസിറ്റീവ് ന്യൂസ് നല്‍കാന്‍ കഴിയും. ഓഡിയന്‍സ്
എങ്ങനെയുള്ളവരായാലും പുസ്തകങ്ങള്‍, ആശയങ്ങള്‍ തുടങ്ങിയവ ഷെയര്‍ ചെയ്യാന്‍
സാധിക്കും. പോസ്റ്റീവ് ന്യൂസ് വളരെ പതുക്കെയും നെഗറ്റീവ് ന്യൂസ് വളരെ
വേഗത്തിലും ആളുകളിലേക്ക് എത്തും. ഞാന്‍ പോസ്റ്റീവ് ന്യൂസായിരിക്കും ഇനി
ചെയ്യുന്നത്. എന്നെ ഫോളോ ചെയ്യുന്ന ആളുകള്‍ക്ക് ചിലപ്പോള്‍ അത്
താല്‍പ്പര്യമുണ്ടാകില്ല. പക്ഷെ താന്‍ ഇത്
തുടങ്ങിയത് ആളുകള്‍ ഫോളോ ചെയ്യാന്‍ വേണ്ടിയല്ല. തന്റെ ആശയങ്ങള്‍
പങ്കുവെക്കാന്‍ വേണ്ടിയാണെന്നും വിനോദ് നാരായണന്‍ പറഞ്ഞു. ചാനല്‍അയാം
ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു വിനോദ്.