ഗൂഗിളിനും ഫേസ്ബുക്കിനും ട്വിറ്ററിനും ആമസോണിനും ഇന്ത്യയില്‍ ഡിജിറ്റല്‍
നികുതി നല്‍കേണ്ടി വരും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(cbdt) കരട് നിര്‍ദേശം തയ്യാറാക്കി. ഡിജിറ്റല്‍ പെര്‍മനെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന ആശയത്തിലൂന്നിയാണ്
കരട് നിര്‍ദേശം. ഇതുപ്രകാരം കമ്പനികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 30 മുതല്‍ 40
ശതമാനം വരെ നികുതി ചുമത്തും. ഡിജിറ്റല്‍ കമ്പനികള്‍ക്ക് ആദായനികുതി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള നികുതി ഘടനയ്ക്കനുസൃതമായാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഓഫീസുകളുള്ള വിദേശ സ്ഥാപനങ്ങള്‍ക്ക് നികുതി നിര്‍ണയിക്കുന്നത്.