കഴിഞ്ഞ കുറച്ച് ദിവസമായി വാട്സ്ആപ്പ് തുറന്നാൽ ആദ്യം കാണുന്നത് ഒരു നീല കളറിൽ വൃത്താകൃതിയിൽ ഉള്ള എന്തോ ഒന്ന് ആണ്. പലർക്കും ഇതുവരെയും എന്താണിത് എന്ന് മനസിലായിട്ട് പോലുമില്ല. വാട്സ്ആപ്പ് മെറ്റ എഐ എന്നാണ് ഈ നീ നീല വൃത്തത്തിന്റെ പേര്.  വാട്സ്ആപ്പിലേക്കോ മറ്റെന്തെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്കോ നിങ്ങള്‍ക്കൊരു സ്റ്റിക്കര്‍ വേണം, അല്ലെങ്കില്‍ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കില്‍ ഇന്‍സ്റ്റയില്‍ റീല്‍സ് പോസ്റ്റ് ചെയ്യാനുള്ള നല്ല ഒരു ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ഗൂഗിളില്‍ തിരയുകയാണ് പതിവ്. ഗൂഗിളിൽ തിരയാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഇതിനൊക്കെയായി എന്തെങ്കിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. എന്നാല്‍ അതിനെല്ലാം അവസാനമിട്ടുകൊണ്ടാണ് എഐ ചാറ്റ് ബോട്ടുകള്‍ രംഗപ്രവേശം ചെയ്തത്.

അത്തരം ഒരു എഐ ചാറ്റ് ബോട്ടാണ് ജനപ്രിയ സോഷ്യല്‍ മീഡിയാ കമ്പനിയായ മെറ്റ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളിലും മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളില്‍ മെറ്റ എഐ എത്തിക്കഴിഞ്ഞു. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ മിക്കവര്‍ക്കും സെര്‍ച്ച് ബാറില്‍ ഒരു നീല വളയം വന്നു കാണണം. ഇനിയും ഇത് വരാത്തവര്‍ ആപ്ലിക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. വാട്‌സാപ്പ് ഐഒഎസ് ആപ്പിന് മുകളിലായും ആന്‍ഡ്രോയിഡില്‍ താഴെ വലത് ഭാഗത്തായും മെറ്റ എഐ ലോഗോ കാണാം.

ഉപയോഗങ്ങൾ

  • പൊതുവായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു
  • സൃഷ്ടിപരമായ ജോലികൾ നിർവഹിക്കുന്നു
  • കൂടുതൽ വിവരങ്ങൾ നൽകുന്നു
  • വിവരണങ്ങൾ തയ്യാറാക്കുന്നു

വാട്സ്ആപ്പ് വെബിൽ Meta AI ഉപയോഗിക്കുന്നത്  

വാട്സ്ആപ്പ് വെബിൽ Meta AI-യുമായി എങ്ങനെ സംവദിക്കാമെന്നു നോക്കാം

1. WhatsApp വെബ് തുറക്കുക:

(വാട്ട്‌സ്ആപ്പ് വെബ്  ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ ഫോൺ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്യുക.)

2. മെറ്റാ AI ചാറ്റ് തിരഞ്ഞെടുക്കുക:

3. നിങ്ങളുടെ ചോദ്യം അല്ലെങ്കിൽ ടാസ്ക് നൽകുക:

( സന്ദേശ ഫീൽഡിൽ നിങ്ങളുടെ ചോദ്യമോ ചുമതലയോ ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന്, “ഇന്നത്തെ കാലാവസ്ഥ എങ്ങനെയുണ്ട്?” എന്ന് ചോദിക്കുക. അല്ലെങ്കിൽ “കാരറ്റ് ഉപയോഗിച്ചുള്ള ഒരു പാചകക്കുറിപ്പ് നിർദ്ദേശിക്കാമോ?”)

4. നിങ്ങളുടെ സന്ദേശം അയയ്‌ക്കുക:

(നിങ്ങളുടെ സന്ദേശം അയക്കുന്നതിന് നിങ്ങളുടെ കീബോർഡിൽ ‘Enter’ അമർത്തുക).

5. പ്രതികരണങ്ങൾ സ്വീകരിക്കുക:

മെറ്റാ AI നിങ്ങളുടെ അന്വേഷണം പ്രോസസ്സ് ചെയ്യുകയും സഹായകരമായ വിവരങ്ങളോ ഉള്ളടക്കമോ ഉപയോഗിച്ച് ഉടനടി പ്രതികരിക്കുകയും ചെയ്യും.

ഗ്രൂപ്പ് ചാറ്റുകളിലേക്ക് മെറ്റാ എഐ

മെറ്റാ എഐയ്ക്ക് നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകാനും കഴിയും. നിങ്ങളുടെ ഗ്രൂപ്പ് ചർച്ചകളിൽ Meta AI എങ്ങനെ ഉൾപ്പെടുത്താം എന്നത് നോക്കാം

1. ഒരു ഗ്രൂപ്പ് ചാറ്റ് തുറക്കുക:

നിങ്ങൾ Meta AI-യുമായി സംവദിക്കാൻ ആഗ്രഹിക്കുന്ന WhatsApp വെബിലെ നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക.

2. മെറ്റാ AI പരാമർശിക്കുക:

സന്ദേശ ഫീൽഡിൽ, “@” എന്ന് ടൈപ്പ് ചെയ്യുക, തുടർന്ന് ഡ്രോപ്പ്ഡൗൺ ഓപ്ഷനുകളിൽ നിന്ന് ‘മെറ്റാ AI’ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ സന്ദേശത്തിൽ Meta AI ടാഗ് ചെയ്യും.

3. നിങ്ങളുടെ നിർദ്ദേശം നൽകുക:

“@Meta AI, 2024 ലെ നല്ല മലയാളം സിനിമകൾ എന്തൊക്കെയാണ്?” പോലെയുള്ള നിങ്ങളുടെ ചോദ്യമോ കമാൻഡോ Meta AI-യ്‌ക്കായി ടൈപ്പ് ചെയ്യുക.

4. നിങ്ങളുടെ സന്ദേശം അയയ്‌ക്കുക:

ഗ്രൂപ്പിലേക്കും മെറ്റാ എഐയിലേക്കും നിങ്ങളുടെ സന്ദേശം അയയ്‌ക്കാൻ ‘Enter’ അമർത്തുക.

5. മെറ്റാ എഐയുമായി സംവദിക്കുക:

മെറ്റാ എഐയുടെ സന്ദേശത്തോട് പ്രതികരിക്കാൻ, എഐയുടെ പ്രതികരണത്തിന് മുകളിൽ ഹോവർ ചെയ്യുക. ആശയവിനിമയം തുടരാൻ മെനുവിൽ (മൂന്ന് ഡോട്ടുകൾ) ക്ലിക്ക് ചെയ്ത് “മറുപടി” തിരഞ്ഞെടുക്കുക.

മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിര്‍മിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവില്‍ ഇംഗ്ലീഷ് മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ സംവിധാനം കടന്നുവരും. ഓരോ പ്ലാറ്റ്‌ഫോമിലേയും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ എഐ നല്‍കുന്ന പൊതുവിജ്ഞാന വിവരങ്ങളില്‍ വസ്തുതാപരമായ പിഴവുകള്‍ സംഭവിക്കാനിടയുണ്ട്. അതിനാല്‍ അത്തരം എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെക്കുമ്പോള്‍ സൂക്ഷിക്കുക.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version