സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസിലെത്തിച്ചതിനു ശേഷം പുതിയ നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേല മൂന്നു മുതൽ അഞ്ച് കോടിവരെ ബാരൽ ക്രൂഡോയിൽ യുഎസ്സിന് കൈമാറുമെന്ന് ട്രംപ് പറഞ്ഞു. ഈ എണ്ണ വിപണിവിലയ്ക്കു വിൽക്കുമെന്നും അതിലൂടെ ലഭിക്കുന്ന പണം യുഎസ് പ്രസിഡന്റ് എന്ന നിലയിൽ തന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trump to sell Venezuelan oil

എണ്ണ വിറ്റുകിട്ടുന്ന പണം വെനസ്വേലയിലേയും യുഎസ്സിലേയും ജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗിക്കുമെന്ന് ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കി. റിപ്പബ്ലിക്കൻ നേതാവും ഊർജ്ജ സെക്രട്ടറിയുമായ ക്രിസ് റൈറ്റിനോട് പദ്ധതി ഉടനടി നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭരണ കപ്പലുകൾ വഴി കൊണ്ടുപോകുന്ന എണ്ണ യുഎസ്സിലെ അൺലോഡിംഗ് ഡോക്കുകളിലേക്ക് നേരിട്ട് എത്തിക്കാനാണ് നിർദേശിച്ചിരിക്കുന്നത്- ട്രംപ് പറഞ്ഞു. വലിയ അളവിൽ വെനസ്വേലയിൽ എണ്ണശേഖരമുണ്ടെന്നും ഇതിലാണ് അമേരിക്കയുടെ കണ്ണെന്നും രാഷ്ട്രീയ നിരീക്ഷകർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. 

Following the capture of Nicolas Maduro, President Trump announced that the US will sell up to 50 million barrels of Venezuelan oil, with proceeds managed by the US.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version