ഐഐടി ഖരഗ്പൂരിലെ കുറച്ച് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിനികള്‍ കോഴ്സിന്റെ അവസാന വര്‍ഷത്തില്‍ ഒരു സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ മനസിന് നോവ് പകര്‍ന്ന കാഴ്ച കാണാനിടയായി. കല്ലും, കട്ടകളും ,പൊട്ടിയ ചെരുപ്പുമൊക്കെയായിരുന്നു ആ സ്കൂളില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍. ഇതില്‍ കൂടുതല്‍ ആ കുഞ്ഞുങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉപയോഗ ശൂന്യമായ ടയറുകളും മറ്റുമുപയോഗിച്ച് ചെലവ് കുറഞ്ഞതും മികച്ചതുമായ പ്ലേ ഗ്രൗണ്ട് ആ കോളേജ് വിദ്യാര്‍ഥിനികള്‍ സ്കൂളിന് സമ്മാനിച്ചു. അത് ‘ആന്തില്‍ ക്രിയേഷന്‍സ്’ എന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവിയായി.
ആദ്യ പ്ലേഗ്രൗണ്ട് നിര്‍മ്മിച്ചതിന് പിന്നാല കൂടുതല്‍ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാനുള്ള റിക്വസ്റ്റുകള്‍ വന്നു. ക്ലാസ് റൂമിനകത്ത് പഠനം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഓര്‍ഗനൈസേഷനുകളും സര്‍ക്കാര്‍ പദ്ധതികളുമുണ്ടെങ്കിലും കളിസ്ഥലങ്ങളാണ് കുട്ടികളുടെ യഥാര്‍ത്ഥ പഠനമുറിയെന്ന് വ്യക്തമാക്കുകയാണ് ആന്തില്‍ ക്രിയേഷന്‍സ് സ്ഥാപക പൂജ റായ്.
ശരാശരി 1.5 ലക്ഷത്തോളം രൂപയാണ് പ്ലേ ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ്. വലിയ വരുമാനമില്ലാത്ത കുടംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളില്‍ നിന്ന് പ്ലേ ഗ്രൗണ്ട് നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്താന്‍ സാധിക്കില്ല. കോര്‍പ്പറേറ്റുകളെ സമീപിച്ചാണ് ഫണ്ട്
കണ്ടെത്താന്‍ ശ്രമിച്ചത്. ഇതിനോടകം 50 പ്ലേ ഗ്രൗണ്ടുകളാണ് ആന്തില്‍ ക്രിയേഷന്‍സ് കുട്ടികള്‍ക്കായി നിര്‍മ്മിച്ചത്. ചെലവ് കുറയ്ക്ക്കാനായി റീസൈക്കിള്‍ഡ് മെറ്റീരയല്‍സ് ഉപയോഗിച്ചു. വളരെ എളുപ്പത്തില്‍ മെയിന്റെയിന്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ആന്തില്‍ ക്രിയേഷന്‍സ് പ്ലേ ഗ്രൗണ്ട് ഒരുക്കുന്നത്. കുട്ടികളുടെ ജീവിതമാണ് കളിസ്ഥലങ്ങള്‍. അത് അവര്‍ക്കായി തിരിച്ചുപിടിക്കു തന്നെ വേണം. അതിനായുള്ള മിഷനിലാണ് പൂജയും ആന്തില്‍
ക്രിയേഷന്‍സും.