രാജ്യത്ത് ഇന്‍ഷൂറന്‍സ് പ്രീമിയം ഏപ്രില്‍ 1 മുതല്‍ കുറച്ചേക്കും. 22-50 വയസിനിടയിലുള്ളവര്‍ക്ക് നിബന്ധനകളില്‍ ഇളവുണ്ടാകും. മരണനിരക്ക് സംബന്ധിച്ച ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കല്‍ പട്ടിക പുറത്തുവന്നതോടെയാണ് പ്രീമിയത്തില്‍ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളില്‍ മരണനിരക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ 5- 6 വര്‍ഷം കൂടുമ്പോഴാണ് കണക്കാക്കുന്നത്.