അസാമിലെ Numaligarh Refinery Limited (NRL) ഐഐടി ഗോഹട്ടിയുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ തുടങ്ങും. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഇനിഷ്യേറ്റീവായ iDEATIONപ്രകാരമാണ് MoU ഒപ്പിട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി NRL ഇന്‍കുബേഷന്‍ സൗകര്യവും മെന്ററിംഗും നല്‍കും. ഐഐടി ഗോഹട്ടിയിലെ ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററിലാണ് iDEATIONലൂടെ
NRL തെരഞ്ഞടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ സൗകര്യമൊരുക്കുക. നോര്‍ത്ത് ഈസ്റ്റില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ത്തിയെടുക്കാനും പരിപോഷിപ്പിക്കാനും 2017 ജൂലൈയിലാണ് NRL iDEATION ലോഞ്ച് ചെയ്തത്. ഭാരത് പെട്രോളിയം, ഓയില്‍ ഇന്ത്യ, അസം സര്‍ക്കാര്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് അസമിലെ ഗോലാഘട്ട് ജില്ലയിലെ മോറന്‍ഗിയില്‍ സ്ഥിതി ചെയ്യുന്ന
Numaligarh റിഫൈനറി.

Share.

Comments are closed.

Exit mobile version