ലോകത്ത് ഏറ്റവും പ്രചാരമുള്ള സ്നാക്ക് ഫുഡ് കമ്പനികളിലൊന്നാണ് അമേരിക്ക
ആസ്ഥാനമായുള്ള Kellogg’s. ഇന്ത്യയിലെ ഏറ്റവും വലിയ സ്നാക്സ് കമ്പനിയായ ഹാല്‍ദിറാമിന്റെ ഓഹരിവാങ്ങാനുളള തയ്യാറെടുപ്പിലാണ് Kellogg’s. അതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പിക്കിള്‍സ്, പാപ്പഡ്സ്, വെസ്റ്റേണ്‍സ്, സ്നാക്ക്സ്, ഇന്ത്യന്‍ മധുര പലഹാരങ്ങള്‍, കുക്കീസ് എന്നിവയാണ് ഹാല്‍ദിറാമിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. Kellogg’sന്റെ
പ്രൊഡക്റ്റുകളാകട്ടെ, 180ല്‍പ്പരം രാജ്യങ്ങളില്‍ വിപണിയിലുണ്ട്. 2012ല്‍ പെപ്സിക്കോയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ സ്നാക്ക് ഫുഡ് കമ്പനിയെന്ന
നേട്ടവും Kellogg’s സ്വന്തമാക്കിയിരുന്നു.
Haldiramല്‍ നിന്ന് 51 % ഓഹരി വാങ്ങാനാണ് Kellogg’sന്റെ നീക്കം. ആഗോളതലത്തില്‍ ഓപ്പറേഷന്‍സ് വളര്‍ത്താന്‍ Kellogg’sമായുള്ള കരാറിലൂടെ Haldiram ലക്ഷ്യമിടുന്നു. Kellogg’s- Haldiram കരാറില്‍ പാക്ക്ഡ് പ്രൊഡക്ട് ബിസിനസ് മാത്രമാണുള്ളത്. ഡീലിലെ Haldiram അഡൈ്വസര്‍ deutsche ബാങ്കാണ്. ഡീലിലൂടെ Haldiram, 2500 കോടിരൂപ മൂല്യമുള്ള കമ്പനിയായി
ഉയര്‍ന്നേക്കും. 3 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് ഇരുകമ്പനികളുടേയും ബിസിനസുകള്‍, ഇതില്‍ ഹോട്ടല്‍ ബിസിനസ് ഉള്‍പ്പെടില്ല. 2021ഓടെ വരുമാനം 6.4% ആയി ഉയരുമെന്നാണ് പ്രതീക്ഷ.