Spotify ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിങ് സര്‍വീസാണ് Spotify. പരസ്യത്തോടൊപ്പം സൗജന്യമായോ അല്ലെങ്കില്‍ പെയ്ഡ് സര്‍വീസായോ Spotify ലഭിക്കും. 30 ദിവസത്തെ ഫ്രീ ട്രയലിന് ശേഷം പ്രതിമാസം 119 രൂപ ചെലവില്‍ പ്രീമിയം യൂസേഴ്‌സിന് spotify ഉപയോഗിക്കാം. One Plus, Anheuser-Busch InBev, GoUSA എന്നിവയാണ് ഇന്ത്യയിലെ spotifyയുടെ എക്‌സ്‌ക്ലൂസീവ് അഡ്‌വര്‍ടൈസിംഗ് ലോഞ്ച് പാര്‍ട്ട്‌നേഴ്‌സ്.