ഐടി വ്യവസായവും കോളേജുകളും തമ്മിലുളള അകലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ (കെഎസ്ഐടിഐ) എസ്ഡിപികെ പ്രാമുഖ്യം നല്‍കുന്നത്. കേരളത്തില്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ കഴിഞ്ഞ് ഇറങ്ങുന്ന പ്രൊഫഷണലുകളെ, ഇന്‍ഡസ്ട്രിയ്ക്ക് വേണ്ട ടാലന്റ് അക്വയര്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രാക്ടിക്കല്‍ ലേണിംഗ് പ്ലാറ്റ്ഫോമാണ് skill Delivery Platform അഥവാ SDPK. ലൈവ് സ്റ്റുഡിയോയിലൂടെ തത്സമയ ഇന്ററാക്ഷന് സാധ്യമാക്കി, പഠനം പ്രാക്ടിലാക്കി വിദ്യാര്‍ത്ഥികളെ പഠന സമയത്ത് തന്നെ ഇന്ഡസട്രിയുമായി കണക്ട് ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹൈടെക്ക് ക്ലാസ്റൂമുകളിലൂടെ ടെലി കോണ്‍ഫ്രന്‍സിംഗ് സംവിധാനമൊരുക്കി സംസ്ഥാനത്തെ 150 എഞ്ചിനീയറിംഗ് കോളേജുകളെ, സ്റ്റുഡിയോ സംവിധാനമൊരുക്കി ബന്ധിപ്പിച്ചാണ് ലൈവ് ക്ലാസുകള്‍ സാധ്യമാക്കുന്നത്.
ഇന്ററാക്ടീവ് കോഴ്സുകള്‍ക്കുള്ള ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, ബേസിക്ക് സ്കില്‍ മാനേജ്മെന്റ് മുതല്‍ ഇന്‍ഡസ്ട്രി എക്സപേര്‍ട്ടുകളുടെ ക്ലാസുകള്‍ വരെ നൂതന പഠനത്തിന്റെ ഭാഗമാകും. കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രെക്ച്ചര് ലിമിറ്റഡ് ചുക്കാന്‍ പിടിക്കുന്ന പ്രൊജക്ടിന്
ഐസിടി അക്കാദമിയാണ് കോഴ്സ് മോഡ്യൂല്‍ തയ്യാറാക്കുക. സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകള്‍ക്കും, ഗവണ്മെന്റ് എയ്ഡഡ്, ഗവണ്മെന്റ് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകള്‍ക്കും ക്ലാസ്റൂമുകള്ക്കാവശ്യമായ ഇന്റീരിയര്‍,ടെലികോണ്‍ഫ്രന്‍സ് എക്യുപ്മെന്റ്സ്, ലാപ്ടോപ്സ് എന്നിവ സര്‍ക്കാര്‍ നല്‍കും. എസ്ഡിപികെ പ്രൊജക്ടിന്റെ ഭാഗമാകുന്ന പ്രൈവറ്റ് കോളേജുകള്‍ ഇന്റീരിയര്‍ ഇന്ഫ്രാസ്ട്രെക്ച്ചര് സൗകര്യങ്ങള്‍ മാത്രം ഒരുക്കിയാല്‍ മതി.