സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ ഒരു കൈത്താങ്ങാണ് സബ്സിഡി. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കണ്ടെത്താനും വരുമാന വര്‍ധനയ്ക്കും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും സര്‍ക്കാര്‍ കൊണ്ടുവരുന്ന ഫണ്ടാണ് സബ്സിഡിയായി പല സ്കീമുകളില്‍ രൂപാന്തരപ്പെടുന്നത്. സബ്സിഡി തുക സ്കീം ടു സ്കീം വ്യത്യാസപ്പെട്ടിരിക്കും. ബാങ്ക് വഴി എടുക്കുന്ന വായ്പകള്‍ക്ക് മാത്രമേ സബ്സിഡി നല്‍കൂ എന്ന് പറയുന്ന സ്കീമുകളുണ്ട്.
Prime Minister’sEmployment Generation Programme (PMEGP) ഇന്ന് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും പോപ്പുലര്‍ വായ്പാ പദ്ധതിയാണ്.PMEGPയില്‍ ആസ്കീം പ്രകാരം വായ്പയെടുക്കുന്നവര്‍ക്ക് മാത്രമേ ബാങ്ക് സബ്സിഡികിട്ടൂ. അതിന് സംരംഭകന് പ്രത്യേകം അപേക്ഷയൊന്നും കൊടുക്കേണ്ട ആവശ്യമില്ല. ലോണ്‍ ഡിസ്പേഴ്സ് ചെയ്ത് ഓട്ടോമാറ്റിക്കായി ഓണ്‍ലൈനില്‍ ആപ്ലിക്കേഷന്‍ അപ്ലോഡ് ആയാല്‍ കണ്‍സേണ്‍ഡ് ബാങ്കിന് ആ വ്യക്തിയുടെപേരില്‍ സബ്സിഡി കിട്ടും.
എംപ്ലോയ്മെന്റ് വഴി നടപ്പാക്കുന്ന പലപദ്ധതികളുമുണ്ട്. ആ പദ്ധതികള്‍ക്കൊക്കെ ലോണ്‍ അനുവദിച്ചുകഴിഞ്ഞാല്‍ employment department ബന്ധപ്പെട്ട ബാങ്കിലേക്ക് സബ്സിഡി അതിന്റെ റേറ്റ് അനുസരിച്ച് കൊടുക്കും.എന്റെ ഗ്രാമം എന്ന പദ്ധതി ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്(KVIB) നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിക്ക് പല റേറ്റിലുള്ള സബ്സിഡിയുണ്ട്. 5 ലക്ഷം രൂപ വരെ വായ്പയെടുക്കാവുന്ന ഈ സ്കീമില്‍ 40 ശതമാനം വരെ സബ്സിഡിലഭിക്കും. ഫണ്ട് വരുന്ന മുറയ്ക്ക് KVIB ആണ് സബ്സിഡി നല്‍കുന്നത്. ഓരോഗവണ്മെന്റ് ഏജന്‍സികളും, ബാങ്ക് വായ്പ കൊടുക്കുന്നതനുസരിച്ച് വ്യത്യസ്തനിരക്കിലുള്ള സബ്സിഡികള്‍ അതത് സമയത്ത് തന്നെ സംരംഭകന് അനുവദിച്ചുകൊടുക്കുന്നു.
ചില സബ്സിഡികള്‍ വായ്പ എടുക്കാതെയും ലഭിക്കും. വ്യവസായ വകുപ്പ്നടപ്പാക്കി വരുന്ന എന്‍ട്രപ്രണര്‍ സപ്പോര്‍ട്ട് സ്കീം എന്ന പദ്ധതിയില്‍ ഏതെങ്കിലും സംരംഭകന് വായ്പ എടുക്കാതെ സ്വന്തം നിലയില്‍ പണം മുടക്കി ഒരു മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രി നടത്തുകയാണെങ്കില്‍ ആ വ്യക്തിക്ക് ഫിക്സഡ്കാപ്പിറ്റല് ഇന്‍വെസ്റ്റ്മെന്റിന് 30 ശതമാനം വരെ സബ്സിഡി കൊടുക്കുന്ന സ്കീമാണ് എന്‍ട്രപ്രണര്‍ സപ്പോര്‍ട്ട് സ്കീം. ഈ സ്കീമില്‍ നിരവധി കംപോണന്റുണ്ട്. എന്നാല്‍ വായ്പ എടുത്തില്ലെങ്കിലും ഇതുപോലുള്ള സ്കീമില്‍ സബ്സിഡി കിട്ടും.