Success Mantra

സെയില്‍സ് ഈസിയാക്കാം, പക്ഷെ സ്ട്രാറ്റജി ബില്‍ഡ് ചെയ്യണം

സംരംഭകര്‍ക്ക് സെയില്‍സ് പലപ്പോഴും ബാരിയറായി മാറുന്നത് ചില സിസ്റ്റമാറ്റിക്ക് സ്ട്രാറ്റജിയെക്കുറിച്ച് അറിയാതെ പോകുന്നത് കൊണ്ടാണ്. പ്രൊഡക്ടായാലും സര്‍വ്വീസായാലും സ്ട്രാറ്റജികള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഓര്‍ത്തിരിക്കേണ്ട 5 കാര്യങ്ങള്‍

1. ആരാണ് കസ്റ്റമറെന്ന് മനസിലാക്കുക

കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആരാണ് കസ്റ്റമറെന്ന് ആദ്യം മനസിലാക്കുക. ഫോക്കസ് ചെയ്യുക, വളരുക, ഫീഡ്ബാക്ക് എടുക്കുക, പ്രോഫിറ്റുണ്ടാക്കുക. ഇതിലൂടെ ക്ലൈന്‍ഡ് സ്ട്രാറ്റജി എക്സ്പാന്‍ഡ് ചെയ്യാന്‍ കഴിയും.

2. പ്രൊഡക്ടിന്റെ പര്‍പ്പസ് എന്ത്?

നിങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന പ്രൊഡക്ടിന്റെയോ സര്‍വീസിന്റെയോ പര്‍പ്പസ് മനസിലുണ്ടാകണം. മറ്റുള്ള എന്‍ട്രപ്രണേഴ്സ് മാര്‍ക്കറ്റിലിറക്കി വിജയിച്ചത് കൊണ്ട് അതേ പ്രൊഡക്ട് മാര്‍ക്കറ്റിലെത്തിക്കാമെന്ന് കരുതരുത്.

3. കസ്റ്റമര്‍ എന്തുകൊണ്ട് നിങ്ങളുടെ പ്രൊഡക്ട് വാങ്ങണം?

നിങ്ങളുടെ പ്രൊഡക്ട് ഉപയോഗിക്കുന്നതിനുള്ള കാരണം നിലവിലെ കസ്റ്റമേഴ്സിനോട് ചോദിച്ചു മനസിലാക്കണം. ഇതുവഴി പ്രൊഡക്ടുകള്‍ കൂടുതല്‍ മികച്ചതായി മാര്‍ക്കറ്റിലെത്തിക്കാന്‍ സാധിക്കും.

4. പ്രൈസ് ഫോര്‍ പ്രോഫിറ്റ്

കമ്പനിയ്ക്കായി എന്‍ട്രപ്രണര്‍ ചെലവഴിക്കുന്ന സമയവും പണവും കഷ്ടപ്പാടുമാണ് പ്രൈസ് ഫോര്‍ പ്രോഫിറ്റ്. സംരംഭത്തില്‍ നിന്ന് ലാഭമുണ്ടായാലേ എന്‍ട്രപ്രണേഴ്സിന് എംപ്ലോയീസിനോടും സ്വന്തം കുടുംബത്തോടും വെന്‍ഡേഴ്സിനോടും നീതി പുലര്‍ത്താന്‍ കഴിയൂ. ലാഭമുണ്ടായില്ലെങ്കില്‍ എങ്ങനെ വെന്‍ഡേഴ്സിന് കൃത്യ സമയത്ത് പേയ്മെന്റ് നടത്താന്‍ സാധിക്കും. സ്ഥിരം കസ്റ്റമേഴ്സ് സര്‍വൈവ് ചെയ്യാന്‍ സഹായിക്കുമ്പോള്‍ ബാക്കിയുള്ള കസ്റ്റമേഴ്സായിരിക്കും പ്രൊഡക്ടോ
സര്‍വീസോ മുന്‍നിരയിലെത്തിക്കാന്‍ സഹായിക്കുന്നത്.

5. നിങ്ങളാണ് ഡിഫറന്‍ഷിയേറ്റര്‍
എന്‍ട്രപ്രണറായിരിക്കണം കമ്പനിയുടെ ഡിഫറന്‍ഷിയേറ്റര്‍. തുടര്‍ച്ചയായി നിങ്ങളുടെ സമയവും പണവും ഇംപ്രൂവ് ചെയ്യാന്‍ ഇന്‍വെസ്റ്റ് ചെയ്യുക. നിങ്ങള്‍ ഇംപ്രൂവ് ചെയ്യുമ്പോള്‍ കമ്പനിയിലെ മുഴുവന്‍ ടീമും ഇംപ്രൂവ് ചെയ്യും.

സെയില്‍സ് മെന്റററും എഴുത്തകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലിയാണ് സെയില്‍സ് സ്ട്രാറ്റജിയെക്കുറിച്ച് സംസാരിക്കുന്നത്.

 

Author and sales mentor, Subramaniam Chandramouli talks on 5 strategies for entrepreneurs to expand their business. For every entrepreneur customers are their real king. Therefore identifying who is your customer is the most important factor. The clarity of knowing your customer is the biggest sales strategy.

Understand what is the purpose of your product or service? Ask your existing customers why they brought your product or service, on that basis you can built up a better strategies in future.

Understand your strength and make them better so that nobody can beat you.

Price for profit is important, only then you can do justice to your employees and vendors.

You should continuously improve yourself because you are the biggest differentiator for your company. If you improve your team will improve end result your company will improve

Tags

Leave a Reply

Back to top button
Close