BTRAC, an initiative of IT entrepreneurs from Kannur helps students be more skilful
പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ളവ പഠിച്ചിറങ്ങുന്നവര്‍ പലപ്പോഴും പ്രൊഡക്റ്റീവല്ല എന്നതാണ് ഐടി മേഖലകളിലെ  ഏറ്റവും വലിയ പ്രോബ്‌ളം. എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ജോലിക്ക് അപ്ലൈ ചെയ്യാന്‍ പ്രായോഗിക പരിശീലനം അനിവാര്യമായി മാറുമ്പോള്‍ പ്രാദേശിക തലത്തില്‍ തന്നെ ഇവരെ ഇന്‍ഡസ്ട്രിയുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്ന ഐടി സംരംഭകരുടെ കൂട്ടായ്മയാണ് -ബിസിനസ് ടെക്‌നോളജി റിസര്‍ച്ച് ആന്റ്  അനലറ്റിക്‌സ് സെന്റര്‍ അഥവാ Btrac.
ബിടെക്, എംടെക്, എംസിഎ തുടങ്ങിയ  കോഴ്സുകള്‍ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ പ്രൊഡക്ടീവാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഇവിടുത്തെ പരിശീലനം. മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പാണ്  വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇന്‍ഡസ്ട്രിയില്‍ വരുന്ന പ്രൊജക്ടുകള്‍ വിദ്യാര്‍ഥികള്‍ തന്നെ ചെയ്യുമ്പോള്‍ പഠനം കൂടുതല്‍ പ്രാക്ടിക്കലാകുന്നു.
സോഫ്റ്റ്വെയര്‍ ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന പ്രൊജക്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുകയാണ്  Btrac   ചെയ്യുന്നത്. ഇങ്ങനെ പരിശീലനം ലഭിക്കുന്ന വിദ്യാര്‍ഥികളെ  പല സ്ഥാപനങ്ങളിലേക്ക് പ്ലേസ് ചെയ്യാനും  Btrac  മുന്‍കൈയെടുക്കുന്നു. തൊഴില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ഥികളുടെ ക്ഷാമം പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
പ്രോഗ്രാമര്‍ തന്നെയാണ്  Btrac ല്‍ വിദ്യാര്‍ഥികള്‍ക്ക് ഫാക്കല്‍റ്റിയായി എത്തുന്നത്. കസ്റ്റമേഴ്സുമായി ഇന്ററാക്ട്ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച് വര്‍ക്ക് ചെയ്യാനും കഴിഞ്ഞുവെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. ബ്ലോക് ചെയിന്‍ ഉള്‍പ്പെടെ സമകാലിക ടെക്‌നോളജി മേഖലകളിലാണ് Btrac ഇന്റേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നത്.
മാര്‍ക്കറ്റിംഗ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇന്‍ഡസ്ട്രി ലീഡേഴ്‌സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കുമായി എന്‍ട്രപ്രണര്‍ഷിപ്പ് വര്‍ക്ക്‌ഷോപ്പുകളും ട്രെയിനിങ്ങും  Btrac സംഘടിപ്പിക്കുന്നുണ്ട്

 

Graduates in IT sector often come across a common comment that they are not properly skilled or productive. Therefore to solve this problem a group of IT entrepreneurs from Kannur formed BTRAC. BTRAC solely focus on building skilled graduates by bridging the gap between industry requirements & academy. Students are involved in industrial project as part of their academic project or internship. BTRAC help students to acquire sufficient practical skills and industry knowledge so that they can work smoothly in the industry after graduation. BTRAC also ensures that the students incorporate latest technology while working on a project. On top of this, BTRAC in a way solves the problem of educated unemployment in the state.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version