Inntot, the digital radio Entertainment, information and new experience for the listeners

റേഡിയോ ബ്രോഡ്കാസ്റ്റിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുകയാണ് രാജിത് നായരും, പ്രശാന്ത് തങ്കപ്പനും ഫൗണ്ടര്‍മാരായി 2014ല്‍ തുടങ്ങിയ Inntot Technologies എന്ന സ്റ്റാര്‍ട്ടപ്പ്. കോസ്റ്റ് ഇഫക്ടീവായ നെക്സ്റ്റ് ജനറേഷന്‍ ഡിജിറ്റല്‍ മീഡിയ റിസീവര്‍ നിര്‍മ്മിക്കുക എന്നതാണ് Inntot ലക്ഷ്യമിടുന്നത്. സോഫ്റ്റ്‌വെയര്‍ എനേബിള്‍ഡായ ഐപി സൊല്യൂഷന്‍ ഉപയോഗിക്കുന്നതിനാല്‍ റേഡിയോ റിസീവറിനുള്ള ചിലവ് ഗണ്യമായി കുറയും. അതുകൊണ്ട് തന്നെ, ഇന്‍ടോട്ട്, സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് റേഡിയോ മാര്‍ക്കറ്റില്‍ വ്യക്തമായ ഇടം ഉറപ്പിക്കുകയാണ്.

ഇന്‍ടോട്ട് പോലുള്ള സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് റേഡിയോ സൊല്യൂഷനുകളുടേയും ഫിലിപ്സ്, വിപ്രോ പോലെ ഇലക്ട്രോണിക് എന്റര്‍ടൈന്‍മെന്റ് സെഗ്മെന്റിലുള്ള കമ്പനികളിലെ പരിചയവുമായാണ് രാജിത് നായരും പ്രശാന്ത് തങ്കപ്പനും സ്റ്റര്‍ട്ടപ് തുടങ്ങിയത്. ഇന്‍ടോട്ടിന്റെ സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍ മികവ്, അവരെ ഡിജിറ്റല്‍ റേഡിയോ രംഗത്തെ ഏഷ്യയിലെ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറേഴ്സിന് (original equipment manufacturer) പ്രിയപ്പെട്ട ക്ലൈന്റാക്കുന്നു.

ഡിജിറ്റല്‍ റേഡിയോ റിസീവറിന്റെ ആഗോള മാര്‍ക്കറ്റ് സാധ്യത, രാജ്യത്തെ മികച്ച വെഞ്ചര്‍ ക്യാപിറ്റല്‍ ഫേമായ Unicorn India Venturesനെ ഇന്‍ടോട്ടില്‍ നിക്ഷേപം ഇറക്കാന്‍ പ്രേരിപ്പിച്ചു. കട്ടിംഗ് എഡ്ജ് ടെക്കനോളജിയുള്ള നെക്സ്റ്റ് ജനറേഷന്‍ സ്റ്റാര്‍ട്ടപ് എന്ന നിലയ്ക്കാണ് Unicorn India ഇന്‍ടോട്ടില്‍ നിക്ഷേപിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സീഡിംഗ് കേരളയിലാണ് യൂണിക്കോണ്‍ Inntot നെ കണ്ടെത്തുന്നത്.

വീടുകളിലും കാറുകളുടെ ഓഡിയോ യൂണിറ്റുകളിലുമുള്‍പ്പെടെ ഏഷ്യന്‍ മാര്‍ക്കറ്റില്‍ മാത്രം 75 ലക്ഷത്തോളം ഡിജിറ്റല്‍ റിസീവര്‍ യൂണിറ്റിന്റെ മാര്‍ക്കറ്റാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍ടോട്ട് പ്രതീക്ഷിക്കുന്നത്.

 

With the advancement of technology, the consumer preferences to seek entertainment have also shifted from newspapers to online mobile application and television to online video streaming platform such as Netflix, Amazon Prime etc. However, Rajith Nair & Prasanth Thankappan thought it’s time for radio to set for a disruption as advancement in digital radio to provide completely a new experience for the listeners. Inntot Technologies has Software enabled IP Solutions for Digital Radio Mondiale (DRM and DRM+) Receivers, DAB/DAB+ Receivers, ISDB-T Digital Television. The startup have also received investment from Unicorn ventures.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version