Savemom: technology with social impact- Meet Mr.  Senthil kumar

ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് ടെക്‌നോളജി കൊണ്ട് എന്ത് പ്രയോജനമെന്ന ചോദ്യത്തിനുളള മറുപടിയാണ് തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ കുമാര്‍ എം. മുന്‍നിര കമ്പനികളില്‍ വയര്‍ലെസ് കണക്ടിവിറ്റിയിലും ഐഒറ്റി ഡിവൈസ് ഡെവലപ്‌മെന്റിലും എട്ട് വര്‍ഷം നീണ്ട കരിയര്‍ ഉപേക്ഷിച്ച് സെന്തില്‍ ഇറങ്ങിയത് സോഷ്യല്‍ ഇംപാക്ടുളള ഒരു എന്‍ട്രപ്രണര്‍ഷിപ്പിലേക്കാണ്. മെഡിക്കല്‍ ഫെസിലിറ്റിയും ആശുപത്രി സൗകര്യങ്ങളും ഇല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യസംരംക്ഷണത്തിന് സഹായിക്കുന്ന പ്രൊഡക്ടാണ് സെന്തിലിന്റെ ജിയോവിയോ ഹെല്‍ത്ത് കെയര്‍ ഡെവലപ് ചെയ്തത്. ഗര്‍ഭിണികളുടെ ബ്ലഡ് ഷുഗറും പ്രഷറും വെയ്റ്റും മുതല്‍ ഗര്‍ഭസ്ത ശിശുവിന്റെ ഹാര്‍ട്ട് ബീറ്റ് വരെ റീഡ് ചെയ്യുന്ന സേവ് മോം, റൂറല്‍ ഏരിയയിലെ പ്രെഗ്നന്റ് ആയ സ്ത്രീകളുടെ ജീവന്‍രക്ഷാ ഉപകരണമായി മാറിക്കഴിഞ്ഞു. വയനാട്ടിലെ ട്രൈബല്‍ കോളനിയായ വെളളാരംകുന്നില്‍ ഉള്‍പ്പെടെ സെന്തിലിന്റെ സേവ് മോം ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം ഇന്ന് പ്രതീക്ഷയുടെ പുതിയ കിരണങ്ങള്‍ നല്‍കുന്നു.

ഹെല്‍ത്ത് വര്‍ക്കര്‍മാരുടെയും കമ്മ്യൂണിറ്റി പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഗ്രാമങ്ങളില്‍ സേവ് മോം പ്രയോജനപ്പെടുത്തുന്നത്. കൈയ്യില്‍ ഘടിപ്പിക്കാവുന്ന കണക്ടഡ് ഡിവൈസില്‍ നിന്നുളള റീഡിംഗ് ബ്ലൂടൂത്ത് വഴി ഹെല്‍ത്ത് വര്‍ക്കറുടെ മൊബൈലിലേക്ക് എത്തും. ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താല്‍ അതുവഴി ഡോക്ടര്‍ക്ക് ഈ ഡാറ്റ പരിശോധിക്കാം. എമര്‍ജന്‍സി ട്രീറ്റ്‌മെന്റ് ആവശ്യമുണ്ടോയെന്നതുള്‍പ്പെടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വഴി ഉപകരണം തിരിച്ചറിയും. ഹൈ റിസ്‌ക് കാറ്റഗറില്‍ പെടുന്നവര്‍ക്ക് പ്രാദേശികതലത്തില്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കും.

ഗര്‍ഭകാലത്ത് കുറഞ്ഞത് എട്ട് പരിശോധനകള്‍ നടത്തിയിരിക്കണമെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഉള്‍നാടുകളില്‍ ആശുപത്രികള്‍ മുപ്പതും നാല്‍പതും കിലോമീറ്ററുകള്‍ അകലെയായിരിക്കും. ഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതും കൂടെപ്പോകാന്‍ ആരുമില്ലാത്തതിനാലും ഇവിടെയുളള സ്ത്രീകള്‍ ആശുപത്രികളില്‍ പോകാന്‍ തയ്യാറാകില്ലെന്ന് സെന്തില്‍ പറയുന്നു. അതുകൊണ്ടു തന്നെ പ്രസവസമയത്ത് കോംപ്ലിക്കേഷന്‍ ഉണ്ടായാല്‍ സോള്‍വ് ചെയ്യാന്‍ ഡോക്ടര്‍ക്കും കഴിയാതെ വരുന്നു. ആ സാഹചര്യത്തിലാണ് ആശുപത്രി അവര്‍ക്ക് അരികിലെത്തിക്കുകയെന്ന കണ്‍സെപ്റ്റ് സേവ് മോം മുന്നോട്ടുവെയ്ക്കുന്നത്. സാംസംഗ്, ക്വാല്‍ക്കം തുടങ്ങിയ കമ്പനികളിലെ ഹൈ പേയിംഗ് ജോബ് ഉപേക്ഷിച്ചാണ് സമൂഹം നേരിടുന്ന റിയല്‍ പ്രോബ്ലം സോള്‍വ് ചെയ്യാന്‍ സെന്തില്‍ തീരുമാനിച്ചത്. മധുരയ്ക്കടുത്ത ഒരു ഗ്രാമത്തിലായിരുന്നു പൈലറ്റ് പ്രോഗ്രാം. ഇപ്പോള്‍ ഇന്ത്യയിലെ 101 ഗ്രാമങ്ങളില്‍ സേവ് മോം പ്രോജക്ട് നടപ്പാക്കുന്നു.

സേവ് മോമിലേക്ക് സെന്തിലിനെ എത്തിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. സഹോദരി ഗര്‍ഭിണിയായിരിക്കെ നിരന്തരം ആശുപത്രികളില്‍ പോകേണ്ടി വന്നു. ഇത് ഒഴിവാക്കാന്‍ നിര്‍മിച്ച ഒരു ഉപകരണത്തില്‍ നിന്നാണ് സേവ് മോമിന്റെ ആശയം ഉണ്ടായത്. അര്‍ബന്‍ മേഖലയിലും സെന്തിലിന്റെ പ്രൊഡക്ട് ലഭ്യമാണ്. അര്‍ബന്‍ ഏരിയയില്‍ പ്രൊഡക്ട് വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന പണം റൂറല്‍ ഏരിയയിലേക്ക് ഇന്‍വെസ്റ്റ് ചെയ്യുമെന്ന് സെന്തില്‍ പറയുമ്പോള്‍ അത് ഉചിതമായ ഒരു സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മോഡല്‍ കൂടിയായി മാറുന്നു. പ്രെഗ്നന്‍സി സന്തോഷം നിറഞ്ഞ അനുഭവമാക്കി മാറ്റാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ ഇക്കോസിസ്റ്റമാണ് സേവ് മോം ഒരുക്കുന്നതെന്ന് സെന്തില്‍ പറയുന്നു.

How technology helps rural pregnant women in India? Save mom and Senthil Kumar’s inspirational life gives us an answer. Save mom, a device to help measure pregnant women’s blood sugar, pressure and weight, is now a blessing to many in rural areas. The data is uploaded to the cloud automatically which can be viewed by Online Healthcare Professional/Doctor to give feedback for high risk mothers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version