Ola ലണ്ടനിലേക്ക്. യുകെയിലെ അഞ്ച് ചെറിയ സിറ്റികളിലെ ലോഞ്ചിന് ശേഷമാകും Ola ലണ്ടനിലെത്തുക. കഴിഞ്ഞ മാസം ലിവര്‍പൂളില്‍ Ola പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഈ വര്‍ഷം തന്നെ Ola ലണ്ടനില്‍ ലോഞ്ച് ചെയ്യും. Ola ലണ്ടന്‍ മാര്ക്കറ്റിലിടം നേടുമെന്ന് UK മാനേജിംഗ് ഡയറക്ടര്‍ Ben Legg. ANI ടെക്നോളജീസ് പ്രൈവറ്റിന് കീഴിലുള്ള ഒലെയുടെ മൂല്യം 6 ബില്യണ്‍ ഡോളറാണ്.