സംസ്ഥാനത്തെ തെരഞ്ഞെടുത്ത ക്യാംപസുകളില്‍ സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിന് എന്‍ട്രപ്രണര്‍ഷിപ്പില്‍ മികച്ച ഗൈഡന്‍സും എക്സ്പീരിയന്‍സും നല്‍കുക എന്ന ലക്ഷ്യത്തോടെ ചാനല്‍ അയാം ഡോട്ട് കോം നടപ്പിലാക്കുന്ന അയാം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ, ക്യാംപസ് ലേണിംഗ് പ്രോഗ്രാമിന് കൊല്ലം ജില്ലയിലെ യുകെഎഫ് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഇന്ററാക്ഷനുള്ള വേദിയായി.
രാജ്യത്ത് ആദ്യമായി ഓട്ടോമേഷനിലൂടെ പ്രഫഷണല്‍ ബില്‍ഡിംഗ് സൊല്യൂഷന്‍സും ബില്‍ഡിംഗ് ഡിസൈനില്‍ വെര്‍ച്വല്‍ റിയാലിറ്റി എക്സ്പീരിയന്‍സ് അവതരിപ്പിക്കുകയും ചെയ്ത ബില്‍ഡ് നെക്സ്റ്റിന്റെ ഫൗണ്ടറും സിഇഒയുമായ ഗോപീകൃഷ്ണന്, സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് സാധ്യതകളെ കുറിച്ചും അവസരങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു.
സര്‍ക്കാര്‍ ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ്പ് തുടങ്ങുക എന്ന ചാലഞ്ച് ഏറ്റെടുത്ത wafer chips ഫൗണ്ടര്‍ സോണിയ മോഹന്‍ദാസ് സംരംഭക ജീവിതത്തിലെ റിസ്ക്ക് എന്ന റിയാലിറ്റിയെക്കുറിച്ച് സംസാരിച്ചു. യുകെഎഫ് കോളേജിലെ ക്യാംപസ് അമ്പാസിഡേഴ്സിനെ പരിപാടിയില്‍ പരിചയപ്പെടുത്തി. ക്യാംപസുകളിലെ ഇന്നവേഷനുകളുള്പ്പെടെ അംബാസിഡര്‍മാര്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോയിലൂടെ റിപ്പോര്‍ട്ട് ചെയ്യും.
കേരള സ്റ്റാര്‍ട്ടപ് മിഷനും മേക്കര്‍ വില്ലേജും ഒപ്പം മലയാളിയുടെ രുചിയുടെ ബ്രാന്‍ഡായ ഈസ്റ്റേണും, കോവര്‍ക്കിംഗ് സ്പേസായ വീ സ്പേസും വിപുലമായ ക്യാംപസ് നെറ്റ് വര്‍ക്കിംഗ് പ്രോഗ്രാമായ അയാം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയ്ക്ക് പിന്തുണ നല്കുന്നു. ഡയറക്ടര്‍ അമൃത പ്രശോഭ്, യുകെഎഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഗോപാലകൃഷ്ണ ശര്‍മ്മ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ സുജാത, ഡോ.സതികുമാര്‍, സുമോദ് സുന്ദര്‍, ലിജോ തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.