ചെറുകിട ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മ്മിക്കുന്ന ചെന്നൈ സ്റ്റാര്‍ട്ടപ്പിന് ഫണ്ടിംഗ്. ഓപ്പറേഷണല്‍ കോസ്റ്റ് തീരെ കുറഞ്ഞ ഇലക്ട്രിക് വെഹിക്കിളുകള്‍ നിര്‍മ്മിക്കുന്ന Pi Beam Labs സ്റ്റാര്‍ട്ടപ്പാണ് ഫണ്ട് നേടിയത്.Eagle10 Ventures, Bluechill Capital എന്നിവയില്‍ നിന്നാണ് Pi Beam Labs നിക്ഷേപം നേടിയത്. ഇ-റിക്ഷ പോലെ ചെലവുകുറഞ്ഞ ഇലക്ട്രിക് യൂട്ടിലിറ്റി വെഹിക്കിളുകളാണ് Pi Beam Labs നിര്‍മ്മിക്കുന്നത്.സോളാര്‍, ഇലക്ട്രിക്, പെഡല്‍ സംവിധാനങ്ങളില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ Pi Beam Labs ഡെവലപ് ചെയ്യുന്നു.ടീം എക്സ്പാന്‍ഷനും പുതിയ പ്രൊഡക്ട് ഡെവലപ്മെന്റിനും ഫണ്ട് വിനിയോഗിക്കും.IIT മദ്രാസിലെ ഇന്‍കുബേഷന്‍ സെല്ലിലാണ്
Pi Beam Labs ഇന്‍കുബേറ്റ് ചെയ്തത്.