സ്റ്റാര്‍ട്ടപ്പുകളെ ഫില്‍റ്റര്‍ ചെയ്തെടുക്കാനല്ല, സഹായിക്കാനാണ് ഗൂഗിളിന്റെ പ്രോഗ്രാമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ഗൂഗിള്‍ ക്ലൗഡ് പ്രോഗ്രാം മാനേജര്‍ കൃഷ്ണചൈതന്യ അയ്യാഗരി. ഗൂഗിള്‍, സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്താറില്ല. എല്ലാവര്ക്കും തുല്യമായി അവസരം നല്‍കും. എവിടെ നിന്നാണ് മികച്ച ആശയങ്ങള്‍ വരികയെന്ന് പറയാന്‍ കഴിയില്ല. ഗൂഗിള്‍ ക്ലൗഡ് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം പോലുള്ള ഏര്‍ളി സ്റ്റേജ് പ്രോഗ്രാമുകള്‍ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും തുല്യ അവസരം നല്‍കുന്നുവെന്നും അയ്യാഗരി പറഞ്ഞു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്ക്നോളജി ആംഗിള്‍ നല്കുന്ന പ്രോഗ്രാമാണ് ഗൂഗിള്‍ ക്ലൗഡ് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം
സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് ഗൂഗിളിന്റെ വിഷന്‍
കൃത്യമായ ടെക്നിക്കല്‍ ആംഗിളുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൈവരണം എന്നാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള ഗൂഗിളിന്റെ കാഴ്ചപ്പാടെന്ന് അയ്യാഗരി പറഞ്ഞു. ആളുകള്‍ക്ക് ഐഡിയയുണ്ട്, പക്ഷേ അവയുപയോഗിച്ച് എങ്ങിനെ ഒരു പ്രൊഡക്ടുണ്ടാക്കാം എന്ന ചിന്തയാണ് കൈവരാതെ പോകുന്നത്. ഉദാഹരണമായി ഗൂഗിള്‍ തന്നെയെടുത്താല്‍ ധാരാളം സര്‍വീസുകള്‍ ഗൂഗിള്‍ നല്കുന്നു. കൂടുതല്‍ ഈസിയായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഗൂഗിള്‍ വഴി സാധിക്കുന്നു.ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയാണ് ആദ്യം വേണ്ടത്. ഐഡിയയുള്ളവര്‍ക്ക് തന്നെ ഇംപ്ലിമെന്റെ് ചെയ്യാനും കഴിയണമെന്നില്ല. മികച്ച വഴിയിലൂടെ ആരാണോ അവ വേഗത്തില്‍ ഇംപ്ലിമെന്റ് ചെയ്യുന്നത് അവരാകും യഥാര്‍ത്ഥ വിജയിയെന്നും അദ്ദേഹം വ്യക്തമാക്കി.
Google’s program manager Krishnachytanya Ayyagari in conversation with channeliam.com said that all the programs designed at Google are to help startups to grow. Google’s latest program, cloud startup program, aims to give equal advantage to every startups.
The program provides an equal opportunity for all startups, says Ayyagari. It mainly deals with the technology aspect to the startups. He further explains that most of the startups in India have good idea but they lack when it comes in implementation. Ayyagari aims to foster the technical angles among the startups.
Google has many services that are not much popular but can make life simpler. Making aware of the services available in google to startups, so that they can take advantage of it is what Ayyagari looks forward to. He believes that having same idea doesn’t matter but implementing it first and off course in a better way wins.