വെല്‍ത്ത് മാനേജ്മെന്റ് സ്റ്റാര്‍ട്ടപ്പിന് 4.5 മില്യണ്‍ ഡോളര്‍ നിക്ഷേപം. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനും ഇന്‍വെസ്റ്റ്മെന്റിനും സഹായിക്കുന്ന പ്ലാറ്റ്ഫോമായ Kuvera ആണ് നിക്ഷേപം നേടിയത് . കാറും വീടും വാങ്ങാനും, വിവാഹം, ടാക്സ് സേവിങ് തുടങ്ങിയുള്ള ഇന്‍വെസ്റ്റ്മെന്റ് സ്കീമാണ് Kuvera നല്‍കുന്നത് . 2016ല്‍ Gaurav Rastogi, Neelabh Sanyal, Manyank Sharma എന്നിവരാണ് Kuvera ഫോം ചെയ്തത്. UK കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ Eight Roads ആണ് നിക്ഷേപകര്‍. Eight Roads ഇന്ത്യയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത് .