ഭാര്യയും ഭര്‍ത്താവും കൈയിലിരുന്ന ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ് തുടങ്ങിയപ്പോള്‍ ചിലര്‍ക്കെങ്കിലും നെറ്റിചുളിഞ്ഞിട്ടുണ്ടാകും. എന്നാല്‍ സമൂഹത്തിന് ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്ന് എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് ഒരു കൈനോക്കാന്‍ സോണിയ മോഹന്‍ദാസും ഭര്‍ത്താവ് അര്‍ച്ചു എസ് വിജയും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വേഫര്‍ചിപ്സ് ടെക്നോ സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. കുറഞ്ഞ ചെലവില്‍ ഇസിജി നീരിക്ഷിക്കുന്ന, ബയോ കാല്‍ക്കുലസ് എന്ന പ്രൊഡക്ടാണ് വേഫര്‍ചിപ്സ് അവതരിപ്പിച്ചത്. രോഗിയുടെ നെഞ്ചില്‍ ഡിവൈസ് ഒട്ടിച്ചുവെച്ച് ഇസിജി നിരീക്ഷിക്കാനും മൊബൈല്‍ ആപ്പിലൂടെ റിസള്‍ട്ട് ലഭ്യമാക്കാനും ഈ പ്രൊഡക്ട് സഹായിക്കുന്നു.

വയര്‍ലെസ് ആയിട്ടുള്ള സിംഗില്‍ ലീഡ് ഇസിജിയാണ് Waferchips ഡെവലപ് ചെയ്തത്. പേഷ്യന്റ്സിന് എളുപ്പത്തില്‍ ഉപയോഗിക്കാം. ചിലവ് കുറഞ്ഞ പ്രോഡക്ടാണ് ബയോ കാല്‍ക്കുലസ് എന്ന് സിഇഒ സോണിയ മോഹന്‍ദാസ് പറഞ്ഞു.

ഇന്ത്യയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഏറ്റവും കൂടതലുള്ളത് കേരളത്തിലാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇസിജി മോണിറ്ററിംഗ് ഡിവൈസിന് രൂപം നല്‍കാന്‍ സോണിയയും ടീമും തീരുമാനിച്ചത്. നിലവില്‍ ഹോസ്പിറ്റലുകളില്‍ ഉപയോഗിക്കുന്ന ഹാള്‍ട്ടര്‍ എന്ന ഉപകരണത്തിന് ചിലവ് കൂടുതലാണ്. അവിടെയാണ് വേഫര്‍ചിപ്‌സിന്റെ ബയോകാല്‍ക്കുലസ് ശ്രദ്ധ നേടുന്നത്.

കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഈ ഡിവൈസ് ഹൃദയമിടിപ്പും ബോഡി മൂവ്‌മെന്റ്‌സും ശേഖരിച്ചുവെക്കും. കളക്ട് ചെയ്യുന്ന ഡാറ്റ ബ്ലൂടൂത്ത് വഴി മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് സെന്റ് ചെയ്യും. ഇസിജി മൊബൈല്‍ ആപ്പില്‍ ലഭ്യമാകുന്നതിനോടൊപ്പം ഡോക്ടര്‍ക്ക് ഷെയര്‍ ചെയ്യാനും സാധിക്കും.

ക്ലൗഡിലാണ് AI അല്‍ഗൊരിതം ഡെവലപ് ചെയ്തിരിക്കുന്നത്. കളക്ട് ചെയ്ത ഡാറ്റ അല്‍ഗൊരിതം അനലൈസ് ചെയ്യുകയും, അബ്നോര്‍മാലിറ്റി ഉണ്ടെങ്കില്‍ ഡിറ്റക്ട് ചെയ്യുകയും ചെയ്യും. അവിടെ തന്നെ റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യും. വേഫര്‍ ചിപ്സിന്റെ ഡോക്ടര്‍ ആദ്യം റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് പേഷ്യന്റിന്റെ കറസ്പോണ്ടിംഗ് കാര്‍ഡിയോളജിസ്റ്റിന് സെന്റ് ചെയ്യും.

കൊല്ലം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന Waferchips ടീമില്‍ ഡോക്ടര്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍, സോഫ്‌റ്റ്വെയര്‍-ഹാര്‍ഡ്വെയര്‍ ഡെവലപേഴ്‌സ്, ഡാറ്റ അനലിസ്റ്റ് എന്നിവരുള്‍പ്പെടെ 15 പേരാണുള്ളത്.

ബയോ കാല്‍ക്കുലസ് എല്ലാ പേഷ്യന്റ്സിനും ഉപയോഗിക്കാന്‍ സാധിക്കില്ല. ഹൈ റിസ്‌ക് കാര്‍ഡിയാക് പേഷ്യന്റ്സിന് യൂസ് ചെയ്യാന്‍ പറ്റില്ല. രോഗത്തിന്റെ പ്രാരംഭഘട്ടത്തിലുള്ളവര്‍ക്കാണ് ഈ ഡിവൈസ് ഉപയോഗപ്രദമാകുന്നത്.

The percentage of people affected by cardiovascular diseases is increasing in our society. Most of them are unaware of it. Sonia Mohandas along with her husband Archu S Vijay, decided to start a socially relevant startup. An assistant professor Sonia and a Government employee Archu, thus ended up starting their own venture, Wafer chips techno solutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version