സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്ന  ആകെ വിഹിതം  281.54  കോടി രൂപയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 99.5 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മൂന്ന് പുതിയ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതല്‍ മികവുറ്റതാക്കുമെന്നു  കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പ്രതികരിച്ചു .

Kerala Budget Startup Allocation

  കൊച്ചിയിൽ രണ്ടു കോടി രൂപ ചിലവിൽ  ഒരു  കൾച്ചർ ആൻ്റ് ക്രിയേറ്റിവിറ്റി ഇൻകുബേറ്റർ, കൊട്ടാരക്കരയിൽ  അഞ്ച് കോടി ചിലവിൽ  ഡ്രോൺ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് പാർക്ക് എന്നിവ  സ്ഥാപിക്കും.    

 കൾച്ചർ ആൻ്റ് ക്രിയേറ്റിവിറ്റി ഇൻകുബേറ്റർ സ്റ്റാർട്ടപ്പുകൾക്കു വളരാൻ അവസരമൊരുക്കും.   മ്യൂസിയങ്ങള്‍, ഉത്സവങ്ങള്‍, ദൃശ്യകലകള്‍, കരകൗശല വസ്തുക്കള്‍, ഡിസൈന്‍, എആര്‍/ വിആര്‍/ എക്സ്ആര്‍, ക്രിയേറ്റീവ് സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ കള്‍ച്ചര്‍-ക്രിയേറ്റിവിറ്റി മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളേയും സംരംഭകരേയും ഈ ഇന്‍കുബേറ്റര്‍ പിന്തുണയ്ക്കും.

 കെ സ്പെയ്സിന്  57.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.  കളമശ്ശേരിയിലെ ടെക്നോളജി ഇന്നോവേഷൻ സോണിനു 20 കോടി, കോർപ്പറേറ്റ് ആക്‌സിലറേഷൻ ആൻഡ് സ്കെയിൽ അപ്പ് സപ്പോർട്ട് പദ്ധതിക്ക് 70.52 കോടി രൂപ, ന്യൂ ഇന്നിംഗ്സ് എന്ന മുതിർന്ന പൗരന്മാരെ സ്റ്റാർട്ടപ്പിന്റെ ഭാഗമാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 4 കോടി രൂപ, എഞ്ചിനീയറിംഗ്, ഐ ടി ഐ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സ്കിൽ ഡെലിവറി പ്ലാറ്റ്‌ഫോം പദ്ധതിക്ക് പത്തു കോടി എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. സംരംഭകത്വം, മെന്‍റര്‍ഷിപ്പ്, കണ്‍സള്‍ട്ടിംഗ് തുടങ്ങിയ മേഖലകളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ അറിവും അനുഭവപരിചയവും മുതല്‍ക്കൂട്ടാകുന്ന പദ്ധതിയാണ് ന്യൂ ഇന്നിംഗ്സ്.  സ്റ്റാർട്ടപ്പുകൾക്കു ഫണ്ടിംഗ് നൽകുന്ന ഫണ്ട് ഓഫ് ഫണ്ട്  പദ്ധതിക്ക് 3 കോടിയും വകയിരുത്തിയിട്ടുണ്ട്.    

 സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പുത്തന്‍ ആശയങ്ങള്‍ക്കും പ്രോത്സാഹനം നല്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍നിര പദ്ധതികളിലൊന്നായ ഫണ്ട് ഓഫ് ഫണ്ടിന് ബജറ്റ് വിഹിതമായി മൂന്ന് കോടി രൂപയും അധിക വിഹിതമായി 10 കോടി രൂപയും വകയിരുത്തിയത്  സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ (വിസി) കൂടുതലായി ലഭ്യമാകുന്നതിന്   സഹായകമാണ്.

കൊട്ടാരക്കര എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ രേഷ്മ എന്ന യുവസംരംഭക നേതൃത്വം നല്കുന്ന ‘ടോക്കോ ചിപ്സ്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരാമര്‍ശിക്കുകയും ചെയ്തു.

Finance Minister KN Balagopal earmarks ₹281.54 crore for startups in the Kerala Budget. Key projects include a Drone Park in Kottarakkara and a Creative Incubator in Kochi.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version