പെട്രോള്‍ പമ്പുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി
കേരള സ്റ്റാര്‍ട്ടപ്പ്. Neuroplex സ്റ്റാര്‍ട്ടപ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. പെട്രോള്‍ പമ്പുകളില്‍ സേഫ്റ്റിയും സെക്യൂരിറ്റിയും ഉറപ്പാക്കുകയാണ് AI ഇംപ്ലിമെന്റ് ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 20 പമ്പുകളില്‍ ഈ പദ്ധതി തുടങ്ങാനാണ് Indian Oil പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യന്‍ ഓയില്‍ ഓപ്പണ്‍ ഇന്നവേഷന്‍ ചലഞ്ചില്‍ വന്ന 1300 അപേക്ഷകളില്‍ നിന്നാണ് Neuroplex തെരഞ്ഞെടുക്കപ്പെട്ടത്. കംപ്യൂട്ടര്‍ വിഷനിലും നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗിലും സ്പെഷ്യലൈസ് ചെയ്ത AI സ്റ്റാര്‍ട്ടപ്പാണ് Neuroplex. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ Future Technologies ലാബില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പാണ് Neuroplex.