Company: FoodyBuddy
Founded by: Akhil Sethuraman, Rachna Rao, Anup Gopinath
Founded in: June 2015
Funding: 6 crore from Prime Venture Partners

ഭക്ഷണം നന്നായി പാചകം ചെയ്യാന്‍ കഴിയുന്നയാളാണോ നിങ്ങള്‍? ഭക്ഷണത്തിലൂടെ വരുമാനം കണ്ടെത്താന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പിന്നെ ഒന്നും നോക്കണ്ട. FoodyBuddy ആപ്പ് നിങ്ങളെ സംരംഭകരാകാന്‍ സഹായിക്കും. 2015ല്‍ ബംഗലൂരുവിലാണ് FoodyBuddy ലോഞ്ച് ചെയ്തത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെയും ഹോം ഷെഫുകളെയും കൂട്ടിയിണക്കുന്ന പ്ലാറ്റ്ഫോമാണ് FoodyBuddy.

ദമ്പതികളുടെ ആശയം

ദമ്പതികളായ രചന റാവുവും അഖില്‍ സേതുരാമനും സുഹൃത്ത് അനുപ് ഗോപിനാഥും ചേര്‍ന്നാണ് FoodyBuddy സ്ഥാപിച്ചത്. ആശയം രചനയുടേതായിരുന്നു. ഭക്ഷണത്തിന്റെ അളവ്, മെനു, വില, ഡെലിവറി ലൊക്കേഷന്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സെല്ലര്‍ക്ക് തീരുമാനിക്കാം. ലൊക്കേഷനില്‍ ഡെലിവറി ചെയ്യാനും, കസ്റ്റമറിന് നേരിട്ട് വാങ്ങാനും സൗകര്യങ്ങളുണ്ട്. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഫുഡ് ഐറ്റംസ് ഷെഫിന് തലേ ദിവസം തന്നെ ആപ്പില്‍ അനൗണ്‍സ് ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്താല്‍ മതി. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് ഭക്ഷണം പാചകം ചെയ്യുന്നത് കൊണ്ട് തന്നെ വെയ്‌സ്‌റ്റേജ് കുറയ്ക്കാം.

FoodyBuddyയിലൂടെ വലിയ കമ്മ്യൂണിറ്റി

100 അപ്പാര്‍ട്ട്മെന്റ് കമ്മ്യൂണിറ്റികളിലായി രണ്ട് ലക്ഷത്തി അമ്പതിനായിരത്തില്‍ അധികം മീല്‍സ് FoodyBuddy വിളമ്പിക്കഴിഞ്ഞു. വീട്ടമ്മമാരും, ജോലി ചെയ്യുന്നവരുമെല്ലാം ഈ പ്ലാറ്റ്ഫോമില്‍ സജീവമാണ്. റെഗുലര്‍ കസ്റ്റമേഴ്സിനെ ഉള്‍പ്പെടുത്തി ഷെഫുകള്‍ക്ക് പ്രൈവറ്റ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനായി ‘പ്രൈവറ്റ് കിച്ചന്‍സ്’ എന്നൊരു ഫീച്ചറും FoodyBuddy ഒരുക്കുന്നു.

കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവേശിക്കും

2018ല്‍ പ്രൈം വെന്‍ചേഴ്സ് പാര്‍ട്ണേഴ്സ് FoodyBuddyആപ്പില്‍ 6 കോടി രൂപ നിക്ഷേപം നടത്തി. കൂടുതല്‍ നഗരങ്ങളിലേക്ക് FoodyBuddy സേവനം വ്യാപിപ്പിക്കാന്‍ ഈ ഫണ്ട് വിനിയോഗിക്കുന്നു. അടുത്തിടെ FoodyBuddy ഹൈദരാബാദിലും ലോഞ്ച് ചെയ്തിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version