പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സ്റ്റാര്‍ട്ടപ്പിന് ഗെയിലിന്റെ
2 കോടി ഫണ്ട്.വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന Geo Climate സ്റ്റാര്‍ട്ടപ്പിനാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് നല്‍കുന്നത്. പരിസ്ഥിതി, വ്യവസായം തുടങ്ങിയവയ്ക്ക് സുസ്ഥിരമായ പരിഹാരം കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Geo Climate. സ്റ്റാര്‍ട്ടപ്പ് എന്ട്പ്രണേഴ്സിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന Pankh എന്ന പദ്ധതി പ്രകാരമാണ് ഫണ്ട് ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച സ്റ്റാര്‍ട്ടപ്പാണ് Geo
Climate. 2014ല്‍ IIT Kanpur അലുമ്നിയായ പ്രസാദ് ബാബുവാണ് Geo Climate ആരംഭിച്ചത്.