ഫ്രീ പ്ലേ ബോക്‌സ് ഓഫറുമായി Hathway. ആന്‍ഡ്രോയിഡ് ടിവിയില്‍ കണക്റ്റുചെയ്യാവുന്ന ഡിവൈസാണ് Hathway സൗജന്യമായി നല്‍കുന്നത്.100 Mbps പ്ലാനോ അതില്‍ കൂടുതലോ തെരഞ്ഞെടുക്കുന്ന ബ്രോഡ്ബാന്റ് കസ്റ്റമേഴ്‌സിനാണ് ഈ ഓഫര്‍ ലഭിക്കുക. Netflix, YouTube, Amazon Prime Video എന്നിവ അക്സസ് ചെയ്യാവുന്ന ഡിവൈസാണ് ഓഫര്‍ ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ കേബിള്‍ ടിവി & ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറിലൊന്നാണ് Hathway. തുടക്കത്തില്‍ ചെന്നൈയില്‍ ലഭ്യമാകുന്ന ഓഫര്‍ അധികം വൈകാതെ ഹൈദരാബാദിലും ലഭ്യമാക്കും.