ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്നത് യുഎസിനെയാണെന്ന് ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കാതലിന് ഹോസി. ഏറ്റവും ഒടുവില്‍ പുറത്തുവന്ന Open Door റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കാതലിന് ഇക്കാര്യം പറഞ്ഞത്. ചാനല്‍ അയാം ഡോട്ട്കോം ഫൗണ്ടര്‍ നിഷ കൃഷ്ണന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാതലിന് ഹോസി.
32 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസില്‍ ഓപ്ഷണല്‍ പ്രാക്റ്റിക്കല്‍ ലേണിംഗ് തെരഞ്ഞെടുക്കുന്നത്. ഇത് യുഎസില്‍ തുടരാനും റെപ്യൂട്ടഡ് കമ്പനികളില്‍ പ്രവര്‍ത്തിക്കാനും അവസരമൊരുക്കും. STEM അഥവാ സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് വിഷയങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലും ശ്രദ്ധ കേന്ദീകരിക്കുന്നത്. 72% ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യുഎസില്‍ നിന്ന് 2017ല്‍ STEM ഡിഗ്രി നേടിയത്.
യുഎസ് ക്യാംപസുകളിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സില്‍ രണ്ടാമത്തെ വലിയ പോപ്പുലേഷനാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. യുഎസിലെ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വലിയ അവസരങ്ങളാണുള്ളതെന്നും കാതലിന് ഹോസി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്‍പ്പെടെ 10 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ യുഎസ് എജ്യുക്കേഷനെ ആശ്രയിക്കുന്നു.
യുഎസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് യുഎസ് കോണ്‍സുലേറ്റ് ചെന്നൈയിലെ എക്സ്പേര്‍ട്ട് എജ്യുക്കേഷന്‍ അഡ്വൈസേഴ്സില്‍ നിന്ന് സഹായം തേടാമെന്ന് കാതലിന് ഹോസി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് usief.org എന്ന വെബ്സൈറ്റിലോ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈയുടെ ഫേസ്ബുക്ക് പേജിലോ വിദ്യാര്‍ഥികള്‍ക്ക് സന്ദര്‍ശിക്കാം.