KARA Weaves  reinvents fabrics from 'TORTH', the native bath towel of Keralaities
തോര്‍ത്തില്‍ നിന്ന് ‘കര’ കണ്ടെത്തിയ വനിതാ സംരംഭക

കാര്‍ഷിക മേഖല കഴിഞ്ഞാല്‍, രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി നെയ്ത്താണ്. കുറഞ്ഞ വരുമാനവും യന്ത്രവത്കരണവും അതിലെ കൈത്തറി തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 25 വര്‍ഷം മുമ്പ്, ഐഐഎം അഹമ്മദാബാദ്, ഹാന്റ്ലൂം സെക്ടറില്‍ ഒരു റിസര്‍ച്ച് പ്രൊജക്റ്റ് സംഘടിപ്പിച്ചു. സ്ത്രീകളായ നെയ്ത്തു തൊഴിലാളികളുടെ, ജീവിതത്തിന്റെ നേര്‍ കാഴ്ചയായിരുന്നു അത്. അന്ന് റിസര്‍ച്ച് ടീമിലുണ്ടായിരുന്ന, ഇന്ദുമേനോന്‍ ഔദ്യോഗിക ജീവിതം കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍, ആ നെയ്ത്ത് ജീവിതങ്ങളെ പിന്നെയും കണ്ടു. കാല്‍ നൂറ്റാണ്ടിനിപ്പുറം, അവരുടെ ജീവിതം, കൂടുതല്‍ ദുരിത പൂര്‍ണ്ണമായിരിക്കുന്നു. യന്ത്ര തറികള്‍ അവരുടെ ജോലി സാധ്യത കുറച്ചു. വരുമാനം തീരെയില്ല.

സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ വാല്യു തിരിച്ചറിഞ്ഞപ്പോള്‍

പക്ഷെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ മെക്കനൈസ്ഡ് ആകുമ്പോള്‍, മനസ്സ് അര്‍പ്പിച്ച്, മനുഷ്യകരങ്ങള്‍ കൊണ്ട് ചെയ്യുന്ന ക്രാഫ്റ്റുകള്‍ക്ക്, കാലം മൂല്യം ഏറ്റും, പാശ്ചാത്യര്‍ ആ മൂല്യത്തിന് ബഹുമാനം നല്‍കും. അവിടെ ഒരു സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ വാല്യു ഇന്ദു മേനോന്‍ തിരിച്ചറിഞ്ഞു.

തോര്‍ത്തില്‍ നിന്ന് ‘കര’യിലേക്ക്

ദിവസവും മലയാളി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്ന ഒരു തുണികഷ്ണത്തിന് അപ്പാരല്‍ ഇന്റസ്ട്രിയിലെ അസാധാരണമായ മൂല്യം മനസ്സിലാക്കാനായിടത്താണ് ഇന്ദു മേനോന്‍, എന്‍ട്രപ്രണര്‍ഷിപ്പ് എന്ന വാക്കിന് അര്‍ത്ഥമുണ്ടാക്കിയെടുക്കുന്നത്. തോര്‍ത്തിന് നല്‍കിയ ഇന്നവേറ്റീവായ ഒരു കണ്ടംപററി ഫെയ്സ് ലിഫ്റ്റ്. അങ്ങനെ കര എന്ന സംരംഭം തുടങ്ങി. ഇന്ന്, കര അമേരിക്കയിലെ അപ്പാരല്‍ ഫാഷനില്‍ ഒരു ബ്രാന്‍ഡാണ്.

കര മറുകര കടന്നപ്പോള്‍

ചെറിയ കോക്ക്ടൈല്‍ നാപ്കിന്‍ മുതല്‍ ബീച്ച് ടവ്വല്‍ വരെ നീളുന്ന വിവിധ അപ്പാരല്‍ പ്രൊഡക്റ്റുകളാണ് കര അമേരിക്കയിലുള്‍പ്പെടെയുള്ള മാര്‍ക്കറ്റിലേക്ക് കയറ്റി അയയ്ക്കുന്നത്. മലയാളി അധികമാരും മനസിലാക്കിയിട്ടില്ലാത്ത വാട്ടര്‍ അബ്സോര്‍പ്ഷന്‍ ക്വാളിറ്റി കൂടി ഉണ്ട് നമ്മുടെ തോര്‍ത്തിന്.

കരയുടെ ഡിമാന്റ് കൂടുന്നു

കാസിനോ ഹോട്ടല്‍ ഗ്രൂപ്പ് കരയുടെ പ്രൊഡക്റ്റുകള്‍ വാങ്ങുന്നു. ലോകമാകമാനം ക്വാളിറ്റി പ്രീമിയം അപ്പാരല്‍ ഡിമാന്റ് ചെയ്യുന്ന ഹോട്ടല്‍, സ്പോര്‍ട്ട്, ഹോസ്പിറ്റല്‍ ഇന്‍ഡസ്ട്രികളില്‍ കര പോലെയുള്ള പ്രൊഡക്റ്റുകള്‍ക്ക് വലിയ ഡിമാന്റുണ്ട്. ഫ്യൂച്ചര്‍ മാര്‍ക്കറ്റ് വലുതാണ്. പ്രത്യേകിച്ച്, നെയ്തെടുക്കുന്ന ഓരോ ഇഴകള്‍ക്കും ഒരു സമൂഹത്തിന്റെയും അതിജീവനത്തിന്റെയും വലിയ കഥ പറയാനുള്ളപ്പോള്‍.

Kara is the brainchild of Indu Menon, a Kerala-based woman entrepreneur, who happened to witness the sad plight of handloom weavers who live in abject poverty after powerloom has taken over handloom in a man versus machine scenario. Kara, started off as a social enterprise, is Indu Menon’s effort to preserve the traditional craft of handloom weaving.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version