ഗൂഗിള്‍ ആഗോള ഡവലപ്പര്‍ സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ് റിയാഫൈയ്ക്ക് ആദരം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഡക്ടുകള്‍ അണി നിരന്ന ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പര്‍ ഫെസ്റ്റിവലാണ് ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ട്പുട്ട് 2019.ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനായ ‘കുക്ക്ബുക്ക് റെസിപ്പി’യുടെ സൈസ് 37 ശതമാനം കുറയ്ക്കുന്നതിനായി റിയാഫൈ ടെക്നോളജീസിനെ ഉപയോഗപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഭക്ഷ്യ,ഫോട്ടോ ഗ്രഫി, ഫിറ്റ്നസ് മേഖലകളില്‍ ആപ്ലിക്കേഷനുകളുള്ള റിയാഫൈ ടെക്നോളജീസ് 2013ല്‍ ആണ് സ്ഥാപിതമായത്.ഇന്ത്യയിലെ ഡവലപ്പര്‍മാര്‍ക്ക് അഭിമാന നിമിഷ മാണിതെന്ന്KSUM സിഇഒ ഡോ. സജി ഗോപിനാഥ്.സമ്മേളനത്തില്‍ രണ്ട് സെഷനു കളില്‍ കൂടി അവതരിപ്പിക്കപ്പെട്ടതിലൂടെ അപൂര്‍വമായ ഹാട്രിക്കാണ് റിയാഫൈ നേടിയിരിക്കുന്നതെന്ന് റിയാഫൈ സിഇഒ ജോണ്‍ മാത്യു..കാലിഫോര്‍ണിയയില്‍ മെയ് 7 മുതല്‍ 9 വരെയായിരുന്നു ഗൂഗിള്‍ ഇന്‍പുട്ട്/ ഔട്ട്പുട്ട് 2019.
ഗൂഗിള്‍ ആഗോള ഡവലപ്പര്‍ സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ് റിയാഫൈയ്ക്ക് ആദരം
By News Desk1 Min Read