Silky Cups to Break Menstrual Taboo | Channeliam

ആര്‍ത്തവത്തെ ഭയപ്പാടോടെ കണ്ട ആ പെണ്‍കുട്ടികള്‍

ഡല്‍ഹി സ്വദേശിയായ ഗുരിന്ദര്‍ സിംഗ് സഹോത 2013ല്‍ ഒരു ന്യൂസ് ആര്‍ട്ടിക്കിള്‍ വായിക്കാനിടയായി. അമൃത്സറിനടുത്തുള്ള ഗ്രാമത്തിലെ കുട്ടികള്‍ ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡിന് പകരം പഴയ സോക്‌സുകളും ചാരവും മറ്റും ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു ആര്‍ട്ടിക്കിള്‍. ഇവയുടെ ഉപയോഗം കുട്ടികളില്‍ അണുബാധയ്ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുവെന്നുവെന്നത് ഞെട്ടിക്കുന്നതായിരുന്നു.

സാമൂഹിക ബോധമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ശ്രേണിയിലേക്ക് കാല്‍വെച്ച് സില്‍ക്കി കപ്പ്

ആ റിപ്പോര്‍ട്ട് സഹോതയുടെ മനസില്‍ കിടന്നു പിടഞ്ഞു. പിന്നെ അതേ കുറിച്ച് സമഗ്രമായി പഠനം നടത്തി. പരിസ്ഥിതിക്ക് ഇണങ്ങുന്ന, കൂടുതല്‍ സമയം ഉപയോഗിക്കാന്‍ കഴിയുന്ന റീയൂസബിളായ എന്നാല്‍ കംഫര്‍ട്ടബിളായ Menstrual Cupനെക്കുറിച്ചായി ചിന്ത. അങ്ങനെ സില്‍ക്കി കപ്പ് എന്ന കമ്പനി ആരംഭിച്ചു. അവ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും വില്‍പ്പനയ്ക്ക് വെച്ചു. ചെറുപട്ടണങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സാധാരണക്കാരായ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ഗുരിന്ദര്‍ സില്‍ക്കി കപ്പ് ആരംഭിച്ചത്. മാസാമാസം സാനിറ്ററി പാഡുകള്‍ വാങ്ങാനുള്ള ശേഷിയില്ലാത്തവര്‍ക്ക് സില്‍ക്കി കപ്പ് ഏറെ ഉപകാരപ്രദമാണ്.

ആ ദിവസങ്ങളില്‍ സില്‍ക്കി കപ്പിന്റെ പ്രാധാന്യം

ആര്‍ത്തവ ദിവസങ്ങളിലെ ശാരീരിക ബുദ്ധിമുട്ട് പോലെ തന്നെ സ്ത്രീകളെ അലട്ടുന്ന പ്രശ്‌നമാണ് സാനിറ്ററി പാഡുകള്‍ എങ്ങനെ നശിപ്പിച്ചുകളയാമെന്നത്. മാത്രമല്ല 4-6 മണിക്കൂറുകള്‍ കൂടുമ്പോള്‍ പാഡുകള്‍ മാറ്റുകയും വേണം. അവിടെയാണ് മെന്‍സ്ട്രുവല്‍ കപ്പുകള്‍ പ്രധാന്യം അര്‍ഹിക്കുന്നത്. 12മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന സില്‍ക്കി കപ്പ് കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം. ശുചിത്വവും ഇവ ഉറപ്പ് തരുന്നു. ഒരു കപ്പ് 5 വര്‍ഷത്തോളം ഉപയോഗിക്കാം. തെര്‍മോപ്ലാസ്റ്റിക് ഇലാസ്റ്റമര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സില്‍ക്കി കപ്പുകള്‍ ക്ലിനിക്കലി ടെസ്റ്റഡ് ആണ്.

വളര്‍ച്ചയുടെ ഘട്ടം

തുടക്കത്തില്‍ ഏതൊരു സ്റ്റാര്‍ട്ടപ്പും പോലെ ഏറെ ബുദ്ധിമുട്ടി നീങ്ങിയിരുന്ന സില്‍ക്കി കപ്പ് വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയത് ഗുര്‍ഗോണിലെ സെക്ടര്‍ അഗ്നോസ്റ്റിക് ഇന്‍കുബേറ്ററായ ഹഡ്ഡിലിന്റെയും ഹെല്‍ത്ത്സ്റ്റാര്‍ട്ട് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന്റെയും ഭാഗമായതോടെയാണ്.

90,000ത്തിലധികം യൂണിറ്റുകള്‍ വിറ്റു

കുറഞ്ഞ ചിലവില്‍, കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് സില്‍ക്കി കപ്പ് മെന്‍സ്ട്രുവല്‍ കപ്പിനെ വേറിട്ടതാക്കുന്നത്. അത് തന്നെയാണ് കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയില്‍ 90,000ത്തിലധികം മെന്‍സ്ട്രുവല്‍ കപ്പുകള്‍ വില്‍പ്പന നടത്താന്‍ സില്‍ക്കി കപ്പിന് സാധിച്ചതിന് കാരണവും.

സാമൂഹിക ബോധമുള്ള സ്റ്റാര്‍ട്ടപ്പ്

സാമൂഹിക ബോധമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ശ്രേണിയിലാണ് ഇന്ന് സില്‍ക്കി കപ്പും ഫൗണ്ടര്‍ ഗുരിന്ദര്‍ സിംഗ് സഹോതയും സ്ഥാന പിടിച്ചിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version