സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് പത്ത് ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള വിവാഹ അവധി നൽകാൻ ദുബായ്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ (Sheikh Mohammed bin Rashid Al Maktoum) ഉത്തരവ് പ്രകാരമാണ് നടപടി. വിവാഹ അവധി നൽകുന്നതുമായി ബന്ധപ്പെട്ട ഡിക്രി നമ്പർ (31)2025 കഴിഞ്ഞ ദിവസം ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചിരുന്നു.
പൂർണ ശമ്പളത്തോടു കൂടിയാണ് വിവാഹ അവധി ലഭിക്കുക. വിവാഹ അവധി മറ്റ് അവധികളുമായി സംയോജിപ്പിക്കാനുമാകും. പങ്കാളിയും യുഎഇ പൗരനോ പൗരയോ ആണെങ്കിൽ മാത്രമേ ഇത്തരത്തിൽ വിവാഹ അവധി ലഭിക്കുകയുള്ളൂ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അവധി തുടർച്ചയായിട്ടോ അല്ലാതെയോ ഉപയോഗിക്കാം. സൈനികർ ഒഴികെയുള്ളവരെ വിവാഹ അവധി സമയത്ത് തിരിച്ചുവിളിക്കാനാകില്ല.
Dubai announces 10 days of fully paid marriage leave for eligible Emirati government employees, effective under a new decree.