സിനിമാതാരം ഫഹദ് ഫാസിലിന്റെ (Fahadh Faasil) ഫോണിനു പിന്നാലെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകരും നെറ്റിസൺസും. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെയാണ് ഫഹദിന്റെ ഫോൺ ശ്രദ്ധിക്കപ്പെട്ടത്. കീപ്പാഡൊക്കെയുള്ള കുഞ്ഞൻ ഫോൺ കണ്ടാൽ ലാളിത്യത്തിന്റെ പ്രതീകമാണ് എന്നൊക്കെ തോന്നാം. പക്ഷെ ആ ലാളിത്യത്തിന്റെ വില വലുതാണ്, വളരെ വലുത്.
അന്താരാഷ്ട്ര ബ്രാൻഡ് ആയ വെർടുവിന്റെ (Vertu) കീപ്പാഡ് ഫോണാണ് ഫഹദിന്റെ പക്കലുള്ളത്. വെർടുവും ഫെരാരിയും ചേർന്ന് ഇറക്കിയ വെർടു അസ്സെന്റ് ബ്ലാക്ക് (Vertu Ascent Black) ആണ് ഇതെന്നാണ് ചില സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധരുടെ അഭിപ്രായം. സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധരുടെ അഭിപ്രായം ശരിയാണെങ്കിൽ, ഫോണിന്റെ വില 1199 ഡോളർ (ഏതാണ്ട് ഒരു ലക്ഷം രൂപ) ആണ്.
എന്നാൽ വെർടുവിന്റെ അസ്സെന്റ് ബ്ലാക്ക് മോഡൽ ഫോണാണ് ഇതെന്ന് സമൂഹമാധ്യമ-സെലിബ്രിറ്റി വിദഗ്ധർ പറയുമ്പോഴും മറ്റ് ചില വിദഗ്ധർക്ക് ഇതങ്ങോട്ട് ഉറപ്പിക്കാൻ പറ്റുന്നില്ല. ഒരു ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ വിലവരുന്ന ഫോണുകൾ ഇറക്കുന്ന കമ്പനിയാണ് വെർടുവെന്നും അതുകൊണ്ട് ഫഹദിന്റെ ഫോണിന്റെ വില ഇതിനിടയിൽ എവിടെ വേണമെങ്കിലും ആകാമെന്നുമാണ് അത്തരക്കാരുടെ അഭിപ്രായം.
എന്തായാലും ഒരു കാര്യം ഉറപ്പാണ്. നല്ല വില കൂടിയ ഫോണാണ്, ലാളിത്യത്തിന്റെ പ്രതീകമേ അല്ല.
Actor Fahadh Faasil’s “simple” keypad phone goes viral, revealed to be a high-priced Vertu model, surprising fans.