വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണല്ലോ സങ്കൽപ്പം. എന്നാലിപ്പോൾ സങ്കൽപ സ്വർഗത്തോട് കുറച്ചുകൂടി അടുത്തുനിൽക്കുന്ന ആകാശത്ത് വെച്ച് വിവാഹം കഴിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഏവിയേഷൻ ഇൻഫ്ലൂവൻസറായ സാം ച്യൂയി (Sam Chui). ചൈനീസ്-ഓസ്ട്രേലിയൻ വ്ലോഗറായ സാമും ഏവിയേഷൻ പ്രൊഫഷനലായ ഫിയോന പാങ്ങും (Fiona Pang) തമ്മിലുള്ള വിവാഹം നടന്നത്, യുഎഇ ആകാശത്തൂടെ പറന്ന ബോയിങ് 747-400ലാണ് (Boeing 747-400).

ഏവിയേഷൻ രംഗത്തോടുള്ള അടങ്ങാത്ത ആഭിമുഖ്യമാണ് ഇരുവരേയും ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഇത്തരമൊരു വിവാഹത്തിന് പ്രേരിപ്പിച്ചത്. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന് ഗൾഫ് ഓഫ് ഒമാനിനു മുകളിലൂടെയുള്ള 90 മിനിറ്റ് ആകാശയാത്രയ്ക്കിടെയായിരുന്നു വിവാഹം. യുഎഇയിൽ ബോയിങ് 747 വിമാനത്തിൽ നടന്ന അപൂർവം വിവാഹങ്ങളിൽ ഒന്നായി ഇത്. വിവാഹത്തിനായി വിമാനത്തിലെ നൂറോളം സീറ്റുകൾ മാറ്റി പ്രത്യേക വെഡ്ഡിങ് aisle, ഡാൻസ് ഫ്ലോർ തുടങ്ങിയവ ഒരുക്കി. ആകാശക്കല്ല്യാണത്തിന്റെ ദൃശ്യങ്ങൾ സാം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.  

ആകാശക്കല്യാണത്തിന്റെ മൊത്തം ചിലവ് വെളിപ്പെടുത്തിയിട്ടില്ല. ഇന്ധനച്ചിലവ് മാത്രം മണിക്കൂറിന് 20000 ഡോളറായിരുന്നുവെന്നും എയർപോർട്ട് സർവീസ്, ഡെക്കറേഷൻ, കാറ്ററിങ് തുടങ്ങിയവയ്ക്കും വൻ തുക ചിലവഴിച്ചതുമായാണ് റിപ്പോർട്ട്. 

Aviation influencer Sam Chui and Fiona Pang celebrated their unique wedding aboard a Boeing 747 over the UAE.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version