നഗര ഗതാഗതം സുഗമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പുമായി തമിഴ്നാട്. ഇന്ത്യയിലെ ആദ്യത്തെ സംയോജിത പൊതുഗതാഗത ടിക്കറ്റിംഗ് സംവിധാനം എന്നറിയപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനായ “ചെന്നൈ വൺ” തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കി. ഒരു ടിക്കറ്റ് ഉപയോഗിച്ച് വിവിധ പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കാവുന്ന ആപ്പാണിത്.

ആപ്പ് വഴി മെട്രൊ ട്രെയിൻ, സബർബൻ ട്രെയിൻ, മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (MTC) ബസ്, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയിൽ യാത്ര ചെയ്യാനാകുമെന്ന് നഗരത്തിലെ നോഡൽ ഗതാഗത ഏജൻസിയായ ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (CUMTA) അറിയിച്ചു. മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പ് ഉപയോഗിച്ച് ക്യൂ ആർ കോഡ് ടിക്കറ്റെടുത്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാം.
Tamil Nadu CM M.K. Stalin has launched “Chennai One,” India’s first integrated public transport ticketing app, to streamline urban travel with a single ticket.