2013ൽ തന്റെ കരിയർ അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും വൻ ആരാധകരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് (Sachin Tendulkar) ഉള്ളത്. അതുകൊണ്ടുതന്നെ ക്രിക്കറ്റിന് അപ്പുറം അദ്ദേഹത്തിന്റെ വീടും ആഢംബര കാറുകളുമെല്ലാം എപ്പോഴും വാർത്തകളിൽ നിറയുന്നു. മുംബൈ ബാന്ദ്രയിൽ നൂറ് കോടി രൂപയ്ക്ക് അടുത്ത് വിലയുള്ള ആഢംബര വസതിയാണ് സച്ചിന്റേത്.
ആർക്കിടെക്ചർ മാർവൽ എന്നാണ് അദ്ദേഹത്തിന്റെ വീട് വിശേഷിപ്പിക്കപ്പെടുന്നത്. ആഢംബരം നിറഞ്ഞ ഇന്റീരിയറിനൊപ്പം റൂഫ് ടോപ്പ് യോഗ ഡെക്കും അമ്പതിലേറെ വാഹനങ്ങൾക്കുള്ള പാർക്കിങ്ങും എല്ലാം ചേർന്നതാണ് ഈ വീട്. ഇതിനെല്ലാം പുറമേ ഭക്തിയുടെ കേന്ദ്രമായി കൂടിയാണ് അദ്ദേഹം വീടിനെ കാണുന്നത്. അതുകൊണ്ടുതന്നെ പ്രാർത്ഥയ്ക്കു വേണ്ട ക്രമീകരണങ്ങളും അദ്ദേഹം വീട്ടിൽ ഒരുക്കി.
2007ലാണ് അദ്ദേഹം ബാന്ദ്രയിലെ ഡോറബ് വില്ല എന്ന വസ്തു ഏതാണ്ട് 40 കോടി രൂപ ചിലവിൽ വാങ്ങിയത്. പഴയ കെട്ടിടം പൊളിച്ച് പുതിയ ബംഗ്ലാവ് പണിയാൻ നാല് വർഷത്തോളം എടുത്തു. നവീകരണത്തിനായി 45 കോടി രൂപയോളം ചിലവഴിച്ചു. തുടർന്ന് 2011ൽ അദ്ദേഹവും കുടുംബവും ബംഗ്ലാവിലേക്ക് മാറി. നിരവധി ഫ്ലോറുകളും രണ്ട് ബെയിസ്മെന്റുകളും ഉള്ള വീട് 6000 സ്ക്വയർ ഫീറ്റിലാണ്. പോളിഷ്ഡ് ബ്ലാക് മാർബിൾ ഫ്ലോർ, എലഗന്റ് ഫർണിച്ചറുകൾ എന്നിങ്ങനെ വീടിനെ കൊട്ടാരമാക്കുന്ന നിരവധി സവിശേഷതകളാണ് ബംഗ്ലാവിലുള്ളത്.
പാം ട്രീ, പോണ്ടുകൾ തുടങ്ങിയവ നിറഞ്ഞ ഗാർഡണാണ് പുറംകാഴ്ചകളെ മനോഹരമാക്കുന്നത്. ടെറാക്കോട്ട സീറ്റിങ് ഉള്ള പ്രത്യേക ഏരിയയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ബംഗ്ലാവിന്റെ ടെറസിലും മികച്ച ഗാർഡൻ ഒരുക്കിയിട്ടുണ്ട്.
Explore cricket legend Sachin Tendulkar’s magnificent ₹100 crore luxury villa in Bandra, Mumbai, featuring lavish interiors, a rooftop yoga deck, and extensive parking.