ടെക്സ്റ്റൈൽസ് മേഖലയിൽ ഇന്ത്യൻ, ജാപ്പനീസ് കമ്പനികൾ തമ്മിലുള്ള സഹകരണം ശക്തമാകും. ടോക്കിയോയിൽ നടക്കുന്ന ഇന്ത്യ ടെക്സ് ട്രെൻഡ് ഫെയറിൽ (ITTF) ഇരുരാജ്യങ്ങളും തമ്മിലുള്ള ടെക്സ്റ്റൈൽ-അപ്പാരൽ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്നതിനും നിരവധി ജാപ്പനീസ് കമ്പനികളാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതിക്കാർക്കു ജപ്പാനിലെ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുന്നതിനുള്ള ഏറ്റവും വലിയ വേദികളിൽ ഒന്നാണിത്. ഇതിലൂടെ ഉഭയകക്ഷി ടെക്സ്റ്റൈൽ വ്യാപാരം കൂടുതൽ ആഴത്തിലാകും.

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി  ഗിരിരാജ് സിംഗാണ് ഫെയർ ഉദ്ഘാടനം നിർവഹിച്ചത്. ജപ്പാനിലെ പ്രമുഖ കമ്പനികളുമായി മന്ത്രി ഉന്നതതല യോഗങ്ങൾ നടത്തി. സിപ്പറുകളുടെയും ഫാസ്റ്റനിങ് ഉൽപ്പന്നങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളായ YKK കോർപ്പറേഷൻ (YKK Corporation) നേതൃത്വവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. നിലവിൽ ഹരിയാനയിൽ പ്രവർത്തിക്കുന്ന YKKയെ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് ശ്രമം. പിഎം മിത്ര പാർക്കുകളിൽ നിക്ഷേപിക്കാനും മന്ത്രി കമ്പനിയെ ക്ഷണിച്ചു. വർക്ക്‌വെയർ-ഫങ്ഷണൽ വസ്ത്രമേഖലയിലെ മുൻനിര കമ്പനിയായ വർക്ക്മാൻ (Workman Co) കമ്പനിയുടെ അധ്യക്ഷനുമായുള്ള സുപ്രധാന കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ വളർന്നുവരുന്ന ഉൽപ്പാദന ആവാസവ്യവസ്ഥ മന്ത്രി എടുത്തുകാട്ടി. ഇന്ത്യയിൽ പിഎം മിത്ര ചട്ടക്കൂടിനു കീഴിൽ നിർമാണയൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ വർക്ക്മാൻ താൽപ്പര്യം പ്രകടിപ്പിച്ചു. കോണിക്ക മിനോൾട്ട (Konica Minolta), അസാഹി കസി കോർപ്പറേഷൻ (Asahi Kasei Corporation) തുടങ്ങിയ കമ്പനികളുമായും മന്ത്രി ചർച്ച നടത്തി.

ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിൽ ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിനായി നിരവധി മീറ്റിംഗുകൾ നടന്നതായി അപ്പാരൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (AEPC) ചെയർമാൻ സുധീർ സെഖ്രി പറഞ്ഞു. ജപ്പാൻ സോഴ്‌സിംഗ് വർദ്ധിപ്പിക്കാനും ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനും അഭ്യർത്ഥിച്ചിട്ടുണ്ട്. യൂണിക്ലോ (Uniqlo), അഡാസ്ട്രിയ (Adastria), ടോറേ (Toray), ഇറ്റോകിൻ കമ്പനി (Itokin), ബ്രോക്ക് ജപ്പാൻ (Broque Japan), ഡെയ്‌സോ (Daiso) തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി വിജയകരമായ മീറ്റിംഗുകൾ നടത്തി-അദ്ദേഹം പറഞ്ഞു. ജാപ്പനീസ് ക്വാലിറ്റി പാലിക്കാൻ ഇന്ത്യൻ ഇൻഡസ്ട്രി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Japanese companies eye increased textile investments in India, strengthening bilateral cooperation at the India Tex Trend Fair in Tokyo.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version