രാജ്യത്തെ ഗ്രാമീണ-കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളില്‍ നബാര്‍ഡ് ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് നടത്തും. ഇതിനായി 700 കോടി രൂപയുടെ വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് നബാഡ് പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനമായ നബാര്‍ഡ് അതിന്റെ സബ്സിഡറിയായ നാബ് വെന്‍ച്വേഴ്സ് വഴി ഫണ്ട് നല്‍കും.
നിക്ഷേപം ഗ്രാമീണ-കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളില്‍
കാര്‍ഷിക, ഭക്ഷ്യ, ഗ്രാമീണവികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലാകും നബാഡ് നിക്ഷേപിക്കുക. ഗ്രാമീണ ജീവിതം മെച്ചപ്പെടാനുതകുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ് ലക്ഷ്യം. ഈ സെഗ്മെന്റില്‍ വരുന്ന ഇന്നവേറ്റീവായ, ടെക്‌നോളജി ഡ്രിവണായ റൂറല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും മുന്‍തൂക്കം. ഫണ്ടിംഗ് വഴി ഗ്രാമീണ ജീവിതത്തില്‍ മെച്ചപ്പെട്ട മാറ്റം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് നബാര്‍ഡ് ചെയര്‍മാന്‍ ഹര്‍ഷ് കുമാര്‍ ബന്‍വാല പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഈ ജനുവരിയിലാണ് നബാര്‍ഡ് അനുബന്ധമായി Nabventures ആരംഭിച്ചത്.
ലക്ഷ്യം ഗ്രാമ വികസനവും കാര്‍ഷിക ഉന്നമനവും
രാജ്യത്ത് സഹകരണ ബാങ്കുകളും, റീജിയണല്‍ റൂറല്‍ ബാങ്കുകളും വഴിയാണ് ഗ്രാമീണര്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. സഹകരണ ബാങ്കുകളുടെയും RRBകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നത് നബാര്‍ഡാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക , ഗ്രാമീണ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഇക്വിറ്റി നിക്ഷേപം നടത്താനുള്ള നബാഡിന്റെ നീക്കം ഗ്രാമ വികസന രംഗത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.