വിധിയില്‍ വിശ്വസിക്കുന്ന ആളല്ല ഇന്ത്യയിലെ ആദ്യ ബ്ലഡ്ബാഗ് നിര്‍മ്മാണ കമ്പനിയായ Terumopenpolന്റെ ഫൗണ്ടര്‍ സി.ബാലഗോപാല്‍. തന്റെ സംരംഭക ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം പറയുന്നു അവസരം വലിയ ഘടകമാണെന്ന് മാത്രമല്ല, ഓരോ ദിവസവും പുതിയതാണെന്നും. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ആര് ആന്റ് ഡി ഹെഡ് ഡോ. രമണിയെ കാണാനുണ്ടായ സന്ദര്‍ഭമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചത്. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് മെഡിക്കല്‍ മാനുഫാക്ചറിംഗ് കമ്പനി തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ സി ബാലഗോപാലിന്റെ കൈയില്‍ പണമോ, ടെക്നിക്കല്‍ യോഗ്യതയോ, ബിസിനസ് എക്സിപീരിയന്സോ ഉണ്ടായിരുന്നില്ല. വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറിയ Terumopenpolന് നാഷണല്‍ റിസര്‍ച്ച് ഡെവലപ്മെന്റ് കോര്പ്പറേഷന്, കെഎസ്ഐഡിസി, ഐഡിബിഐ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ട് നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് സ്ഥാപനം ജപ്തിഭാഷണി വരെ നേരിട്ടു. തന്നാല്‍ ചെയ്യാവുന്നതെല്ലാം ചെയ്തു എന്ന് ഉറപ്പ് വരുത്തിയാല്‍, ഏത് പ്രതിസന്ധിയിലും അത്താഴം കഴിച്ച് സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയുന്ന ഒരു മനോഭാവം എന്‍ട്രപ്രണേഴ്സിന് ശീലിക്കാനാകണം. നാളെ തികച്ചും പുതിയ ദിനമാണെന്ന ശുഭാപ്തി വിശ്വാസത്തില്‍ ഉറങ്ങാന്‍ കഴിയുന്നത് വലിയ വിജയമാണെന്നും അദ്ദേഹം പറയുന്നു. എന്‍ട്രപ്രണര്‍ എന്ന നിലയിലെ ജീവിതാനുഭവപാഠങ്ങള്‍ അതിന്റെ മാറ്റ് കുറയാതെ വിവരിക്കുകയാണ് സി ബാലഗോപാല്‍. കാണുക UNCUT.
വിധിയിലല്ല വിശ്വാസം, അവസരത്തിലാണ്; സംരംഭക ജീവിതത്തിലെ പച്ചയായ ചില അനുഭവങ്ങള്‍
By News Desk1 Min Read
Related Posts
Add A Comment